LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹൈക്കമാന്റ് നിർദ്ദേശം കാറ്റിൽപറത്തി എ ​​ഗ്രൂപ്പ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി എ ​ഗ്രൂപ്പ്. 40 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ പട്ടിക തയ്യാറാക്കുന്നത്. പ്രായഭേദമെന്യേ പ്രമുഖ എ ​ഗ്രൂപ്പ് നേതാക്കൾ എല്ലാം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അതേ സമയം എല്ലാ ​ഗ്രൂപ്പുകൾക്കും അനഭിമതനായ എംഎം ഹസ്സൻ പട്ടികയിൽ ഉണ്ടാകില്ല. തമ്പാനൂർ രവി, കെസി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പട്ടിക തയ്യാറാക്കുന്നത്. പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, കെ ബാബു എന്നിവരും പട്ടിക തയ്യാറാക്കുന്നതിന് ഇവരെ സഹായിക്കും. 

ഉമ്മൻചാണ്ടിയുടെ നിർദ്ദേശ പ്രകാരമാണ് മുതിർന്ന നേതാക്കൾ പട്ടിക തയ്യാറാക്കുന്നത്. കീഴ്ഘടകങ്ങളിലെ ​ഗ്രൂപ്പ് നേതാക്കളുമായി ഇവർ ചർച്ച ആരംഭിച്ചിട്ടുണ്ട്. ​ഓരോ സീറ്റിലും ഒരാളെ നിർദ്ദേശിക്കാനാണ് ​ഗ്രൂപ്പ് നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ​ ഉമ്മൻചാണ്ടിയുമായി ഏറെ അടുപ്പത്തിലുള്ള ടി സിദ്ദിക്ക്, പിസി വിഷ്ണുനാഥ് എന്നിവർക്ക് വിജയസാധ്യതയുള്ള സീറ്റ് നൽകും. കെസി ജോസഫ്, തമ്പാനൂർ രവി എന്നിവർ മത്സരിക്കില്ലെന്നാണ് സൂചന.  

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

​നിയമസഭാ തെരഞ്ഞെടുപ്പിൽ ​സീറ്റുകൾ ​ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെക്കരുതെന്ന ഹൈക്കമാന്റ് നിർദ്ദേശം കാറ്റിൽപറത്തിയാണ് എ ​ഗ്രൂപ്പ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നത്

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More