ഡല്‍ഹി: പൊതുജനങ്ങള്‍ക്കായുളള പ്രതിരോധ കുത്തിവയ്പ്പ് മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന്. അമ്പത് വയസിനു മുകളില്‍ പ്രായമുളളവരെയാണ് ഈ ഘട്ടത്തില്‍ കൂടൂതലായി ഉള്‍പ്പെടുത്തുക. മറ്റു രോഗബാധയുളളവര്ക്കും വാക്സിന് നല്‍കും. രാജ്യത്ത് മതിയായ ഡോസ് വാക്സിനുണ്ടെന്നും നിലവിലുളള കോള്‍ഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഹര്‍ഷ വര്ദ്ധന് വ്യക്തമാക്കി. രാജ്യത്ത് വാക്സിനേഷനെത്തുടര്‍ന്ന് പ്രതികൂല സംഭവങ്ങള്‍ കുറവാണ്. ഇതുവരെ 27 പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇതുവരെ അമ്പത് ലക്ഷം പേരാണ് വാക്സിന് സ്വീകരിച്ചതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജനുവരി 16-നാണ് രാജ്യത്ത് ആദ്യഘട്ട വാക്സിനേഷന് ആരംഭിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, അഗ്നിശമനസേനാംഗങ്ങള്‍ തുടങ്ങിയവരാണ് ആദ്യ ഘട്ടത്തില്‍ വാക്സിനേഷന് സ്വീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ പൊതു-സ്വകാര്യ മേഖലയിലെ പത്തു ദശലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് നല്‍കുകയാണ് ലക്ഷ്യം.