LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്തെ ആറ് ആശുപത്രികളെ കൊവിഡ് മുക്തമായി പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹി: സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ കൊവിഡ് മുക്തമായെന്ന് ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. അഞ്ച് സര്‍ക്കാര്‍ ആശുപത്രികളിലെ കൊവിഡ് രോഗികള്‍ക്കായുളള കിടക്കകളുടെ എണ്ണം കുറക്കാനും തീരുമാനം. ഡല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യവകുപ്പാണ് ഉത്തരവ് പ്രഖ്യാപിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഗുരു ടെഗ് ബഹദൂര്‍ ഹോസ്പിറ്റല്‍, ദീന്‍ ദയാല്‍ ഉപാധ്യായ ഹോസ്പ്പിറ്റല്‍, ദീപ് ചന്ദ് ബന്ദു ഹോസ്പിറ്റല്‍, സഞ്ജയ് ഗാന്ധി മെമോറിയല്‍ ഹോസ്പ്പിറ്റല്‍, ആചാര്യ ശ്രീ ബിക്ഷു ഹോസ്പ്പിറ്റല്‍, ആര്‍ആര്‍സി ഹോസ്പ്പിറ്റല്‍ എന്നിവയാണ് കൊവിഡ് ഫ്രീയായി പ്രഖ്യാപിച്ച ആശുപത്രികള്‍.  ലോക് നായക് ഹോസ്പ്പിറ്റല്‍, രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പ്പിറ്റല്‍, ഡോ. ബാബാസാഹേബ് അംബേദ്കര്‍ ഹോസ്പ്പിറ്റല്‍, ബുരാരി ഹോസ്പ്പിറ്റല്‍ അംബേദ്കര്‍ നഗര്‍ ഹോസ്പ്പിറ്റല്‍ തുടങ്ങിയ ആശുപത്രികളിലാണ് കൊവിഡ് രോഗികള്‍ക്കായുളള കിടക്കകളുടെ എണ്ണം കുറച്ചത്.

Contact the author

National Desk