LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഇന്ധനവില ഇനിയും കൂട്ടിയാല്‍ അതിന്റെ ഉപയോഗം കുറയ്ക്കാം': ജേക്കബ് തോമസ്

ഇന്ധന വിലവർദ്ധനവിനെ ന്യായീകരിച്ച് മുൻ ഡി.ജി.പി ജേക്കബ് തോമസ്. ഇന്ധനവില ഇനിയും കൂട്ടിയാല്‍ അതിന്റെ ഉപയോഗം കുറയ്ക്കാം. ടെസ്ല പോലുള്ള കമ്പനികള്‍ അതിന്റെ സാധ്യതകള്‍ തുറക്കുകയാണ്. ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ വരുന്നു. ഇന്ധനവില വീണ്ടും വര്‍ധിച്ചാലും അത് നല്ലതാണ് എന്ന് പരിസ്ഥിതി വാദിയായ ഞാന്‍ പറയുമെന്നാണ് ജേക്കബ് തോമസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.

ചാണകസംഘിയെന്ന് തന്നെ ആളുകള്‍ വിളിക്കുന്നതില്‍ സന്തോഷമെന്നും അദ്ദേഹം പ്രതികരിച്ചു. ചാണകം എന്നത് പണ്ട് കാലത്ത് കേരളത്തിലെ എല്ലാ വീട്ടിലും ശുദ്ധിയാക്കാനുപയോഗിച്ചിരുന്ന ഒരു വസ്തുവാണ്. അതുകൊണ്ട് ചാണകസംഘിയെന്ന് വിളിച്ചാല്‍ സന്തോഷമെന്നായിരുന്നു പ്രതികരണം. രാഷ്ട്രബോധമില്ലാത്ത ചിലരുടെ ഇഷ്ടങ്ങൾക്ക് എതിരു നിന്നപ്പോൾ അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും, അതുകൊണ്ടാണ് ബി.ജെ.പിയിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, രാജ്യത്ത് തുടര്‍ച്ചയായ മൂന്നാംദിവസവും എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടി. ഡീസലിന് 26 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസല്‍ വില ലീറ്ററിന് 83 രൂപ 59 പൈസയും, പെട്രോളിന് 89 രൂപ 48 പൈസയുമായി. കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വില കൂടിയത്.

Contact the author

News Desk

Recent Posts

Web Desk 3 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 3 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More