LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നമ്മുടെ അന്നം ചൈന കൊണ്ടുപോകും- ബൈഡന്‍

വാഷിംഗ്ടണ്‍:  അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കിയില്ലെങ്കില്‍ ചൈന നമ്മുടെ അന്നം കൊണ്ടുപോകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സെനറ്റര്‍മാരുമായുളള കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനീസ് പ്രസിഡന്റുമായുളള ആദ്യ ഫോണ്‍ സംഭാഷണം കഴിഞ്ഞ് അടുത്ത ദിവസമാണ് ബൈഡന്റെ മുന്നറിയിപ്പ്. ഏറ്റുമുട്ടല്‍ ഇരുരാജ്യങ്ങള്‍ക്കും വിപത്തായിരിക്കുമെന്നായിരുന്നു ഷീ ജിന്‍പിങിന്റെ പ്രതികരണം.

ഗതാഗതം, പരിസ്ഥിതി തുടങ്ങിയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കോടിക്കണക്കിനു രൂപയാണ് ചൈന നിക്ഷേപിക്കുന്നത്, ഇത്തരം വിഷയങ്ങള്‍ക്ക് അമേരിക്ക പ്രാധാന്യം നല്‍കിത്തുടങ്ങണം എന്ന് ബൈഡന്‍ പറഞ്ഞു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായി രണ്ട് ലക്ഷം കോടി രൂപ ചിലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എന്‍ജിനീയേഴ്‌സിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പ്രകാരം അമേരിക്കയുടെ അടിസ്ഥാനസൗകര്യവികസനത്തിന് ഡി ഗ്രേഡാണ് ലഭിച്ചത്. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാതെ പോയാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇരട്ടി ചിലവാകുമെന്നും റിപ്പോര്‍ട്ട്.

വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ 2019 ഗ്ലോബല്‍ കോമ്പറ്ററ്റീവ്‌നെസ് റിപ്പോര്‍ട്ടിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ അമേരിക്ക പതിമൂന്നാം സ്ഥാനത്താണ്. 2002ല്‍ അഞ്ചാം സ്ഥാനത്തായിരുന്നു അമേരിക്കയുടെ സ്ഥാനം. അതിവേഗ റെയില്‍വേ, മെട്രോ സംവിധാനങ്ങള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ചൈന വന്‍ തുകയാണ് നിക്ഷേപിക്കുന്നത്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More