LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രംപിനെ കുരുക്കാന്‍ വീണ്ടും നാന്‍സി പെലോസി; കാപ്പിറ്റോള്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര കമ്മീഷന്‍

വാഷിംഗ്ടണ്‍: കാപ്പിറ്റോളില്‍ നടന്ന കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര കമ്മീഷനെ നിയമിക്കുമെന്ന് യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി. യുഎസ് കാപ്പിറ്റോളില്‍ ജനുവരി ആറിനാണ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. തുടര്‍ന്നുണ്ടായ അക്രമത്തെക്കുറിച്ച് അന്വേഷിക്കാനാണ് സ്വതന്ത്ര കമ്മീഷനെ നിയമിക്കുക. 2001 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കിലും പെന്റഗണിലും നടന്ന ആക്രമത്തെക്കുറിച്ചുളള അന്വേഷണത്തെ മാതൃകയാക്കുമെന്നും നിയമനിര്‍മാതാക്കള്‍ക്കയച്ച കത്തില്‍ നാന്‍സി വ്യക്തമാക്കി.

ഇത് എങ്ങനെ സംഭവിച്ചു എന്ന് നമുക്കറിയണം. കാപ്പിറ്റോള്‍ ആക്രമത്തില്‍ അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിന്റെ വസ്തുതകളും കാരണങ്ങളും അന്വേഷിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് തയാറാക്കും. പാര്‍ലമെന്റ് അംഗങ്ങളുടെയും കാപ്പിറ്റോളിന്റെയും സുരക്ഷക്കായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും നാന്‍സി ആവശ്യപ്പെട്ടു.

അതേസമയം, യുഎസ് സെനറ്റിലെ വിചാരണക്കൊടുവില്‍ ഡൊണാള്‍ഡ് ട്രംപിനെ കുറ്റവിമുക്തനാക്കിയിരുന്നു. രണ്ട് തവണ ഇംപീച്ച്‌മെന്റിന് വിധേയനാവുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ്. അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഇംപീച്ച് ചെയ്യപ്പെട്ടപ്പോഴും ട്രംപ് കുറ്റവിമുക്തനായിരുന്നു. രണ്ട് ഇംപീച്ച്മെന്‍റ് നടപടികള്‍ക്കും ചുക്കാന്‍ പിടിച്ചത് സ്പീക്കര്‍ നാന്‍സി പെലോസിയാണ്. ഇംപീച്ച്‌മെന്‍റ് ഒഴിവാക്കി ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഭീരുക്കളാണെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More