കൊച്ചി: കൊച്ചിയിൽ നടക്കുന്നത് സിപിഎം ചലച്ചിത്രമേളയാണെന്ന് നടൻ സലിം കുമാര്‍. ചലച്ചിത്രമേളയിലെ കൊച്ചി എഡിഷനില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പുരസ്കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്. തന്നെ വിളിക്കാതിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലയിലെ അവാർഡ് ജേതാക്കളായ 25 പേർ ചേർന്ന് തിരി തെളിയിക്കുന്നു എന്നാണ് ഞാൻ അറിഞ്ഞത്. സ്വാഭാവികമായും എന്റെ പേരും ഉണ്ടാകുമല്ലോ? എന്നാല്‍ അറിയിപ്പൊന്നും ലഭിച്ചില്ല. മേളയിലെ കമ്മിറ്റി അംഗമായ സോഹൻലാലിനെ വിളിച്ചു ചോദിച്ചപ്പോള്‍ പ്രായക്കൂടുതലുള്ള ആളുകളെ ഒഴിവാക്കി ചെറുപ്പക്കാരെയാണ് വിളിക്കുന്നതെന്നാണ് അവർ പറഞ്ഞത്.’–സലിം കുമാർ പറയുന്നു.
ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുമെന്ന മുട്ടുന്യായമാണ് നല്‍കുന്നത്. പ്രായത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ആഷിക് അബുവും അമല്‍ നീരദുമെല്ലാം എന്റെ ജൂനിയര്‍മാരായി കോളേജില്‍ പഠിച്ചവരാണ്. ഞാനും അവരും തമ്മില്‍ അധികം പ്രായവ്യത്യാസമൊന്നുമില്ല. ഇവിടെ രാഷ്ട്രീയമാണ് വിഷയം. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ മാത്രമല്ല എനിക്ക് ഇവിടെ പുരസ്കാരം ലഭിച്ചത്. സി.പി.എം ഭരിക്കുമ്പോഴും പുരസ്കാരം നേടിയിട്ടുണ്ട്എന്നും അദ്ദേഹം പറഞ്ഞു.