LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഗോ ബാക്ക് മോദി' എന്ന് ട്വീറ്റ് ചെയ്ത നടി ഒവിയക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

'ഗോ ബാക്ക് മോദി' എന്ന ഹാഷ്‌ടാഗ് ട്വീറ്റ് ചെയ്ത തമിഴ് നടി ഒവിയക്കെതിരെ കേസെടുക്കണമെന്ന് തമിഴ്നാട് ബിജെപി. ഇതു സംബന്ധിച്ച് തമിഴ്‌നാട് ബിജെപിയുടെ നിയമവിഭാഗം സൈബർ ക്രൈം സെല്ലില്‍ പരാതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ചെന്നൈ സന്ദര്‍ശിച്ചിരുന്നു. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണോ ഒവിയ ശ്രമിച്ചതെന്ന് പരിശോധിക്കണമെന്നും അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

കമല്‍ഹാസന്‍ അവതാരകനായി എത്തിയ ബിഗ്‌ ബോസ് തമിഴ് പതിപ്പിലൂടെയാണ് ഒവിയ ശ്രദ്ധിക്കപ്പെടുന്നത്. ശ്രീലങ്ക ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഒവിയയെപ്പോലെ ഇന്ത്യയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ബിജെപിയുടെ സ്റ്റേറ്റ് സെക്രട്ടറി ആരോപിച്ചു. 

അതേസമയം, ചെന്നൈ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി കേരളത്തിൽ എത്തിയിരുന്നു. ബി പി സി എൽ പ്ലാന്റ് ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയത്. ഉദ്ഘാടന കർമ്മത്തിന് ശേഷം നടന്ന ബി ജെ പി യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങിയത്.

Contact the author

News Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More