LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഭ്യൂഹങ്ങള്‍ക്കു വിരാമം; കിം ജോങ് ഉന്നിന്റെ ഭാര്യ വീണ്ടും പൊതു വേദിയില്‍

ഉത്തരകൊറിയൻ  ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഭാര്യ ഒരു വർഷത്തിനിടെ ആദ്യമായി പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടു. മുൻ നേതാവ് കിം ജോങ് ഇലിന്റെ ജന്മദിന ആഘോഷത്തോട് അനുബന്ധിച്ചു നടന്ന നൃത്ത-സംഗീത പരിപാടിയില്‍ റി സോള്‍ ജു ഇരിക്കുന്ന ദൃശ്യങ്ങള്‍ കൊറിയൻ കേന്ദ്ര വാർത്താ ഏജൻസിയാണ് പുറത്തുവിട്ടത്. കാണികള്‍ ഹര്‍ഷാരവങ്ങളോടെയാണ് കിം ജോങ് ഉന്നിനേയും ഭാര്യയേയും വരവേറ്റത്.

ഉത്തരകൊറിയയിലെ ഏറ്റവും വലിയ ദിനപത്രമായ റോഡോംഗ് സിൻ‌മുന്റെ ഒന്നാം പേജിൽതന്നെ ഇരുവരുടേയും വലിയ ചിത്രം അച്ചടിച്ചുവന്നു. കൊവിഡ് വന്നതോടുകൂടിയാണ് റി സോള്‍ ജു-വിനെ കാണാതാകുന്നത്. അതോടെ അവരുടെ ആരോഗ്യം സംബന്ധിച്ച അഭ്യൂഹങ്ങളും ശക്തമായി. ആദ്യമായാണ് ഇത്രയും കാലം അവര്‍ പൊതു പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. എന്നാല്‍ അവരുടെ അഭാവം സംബന്ധിച്ച് ഒരു വിശദീകരണവും ഉത്തര കൊറിയ ഇതുവരെ നൽകിയിട്ടില്ല.

അതേസമയം, അവരുടെ അഭാവം ഉത്തരകൊറിയയില്‍ കൊവിഡ് എത്രത്തോളം ഭീതിതമാണ് എന്ന ആശങ്കയാണ് ഉണ്ടാക്കിയതെങ്കില്‍, അവരുടെ തിരിച്ചുവരവ് രാജ്യം കൊവിഡിനെ അതിജീവിച്ചു തുടങ്ങി എന്നതിന്‍റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More