LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അക്രമിക്കപ്പെട്ടിരുന്നില്ല; ബിജെപിക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്

ഡല്‍ഹി: ബിജെപിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടന്‍ സിദ്ധര്‍ത്ഥ്. 2009-ല്‍ ബിസിനസ്സ് സ്‌കൂളില്‍ സംസാരിക്കുന്ന വീഡിയോയ്‌ക്കൊപ്പമാണ് സിദ്ധാര്‍ത്ഥിന്റെ വിമര്‍ശനം. തന്റെ പ്രസംഗത്തെക്കുറിച്ചോ വാക്കുകളെക്കുറിച്ചോ ഇതുവരെ ഒരു പരാതി പോലുമില്ലാതിരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചുപോവുകയാണ്. അഭിപ്രായങ്ങള്‍ പറഞ്ഞതിനും ചോദ്യങ്ങള്‍ ചോദിച്ചതിനും ആരും തന്നെ ആക്രമിച്ചിരുന്നില്ല. ഇന്ത്യ മാറി, നമ്മുടെ കണ്ണുകള്‍ക്കു മുന്നിലാണ് ഈ മാറ്റമെല്ലാം ഉണ്ടാവുന്നത്. ഇതിനെതിരെ നമ്മളെന്താണ് ചെയ്യാന്‍ പോകുന്നത് എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. 

2009-ല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ 'ജനാധിപത്യ രാജ്യത്ത് മാധ്യമങ്ങളുടെ പങ്ക്' എന്നതിനെക്കുറിച്ചായിരുന്നു സിദ്ധാര്‍ത്ഥ് സംസാരിച്ചത്. ആക്ടിവിസ്റ്റ് ദിശ രവിയുടെ അറസ്റ്റുള്‍പ്പെടെയുളള വിഷയങ്ങളില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുന്നയാളാണ് സിദ്ധാര്‍ത്ഥ്. വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ അനുകൂലിച്ചുകൊണ്ടുന്ന സിദ്ധാര്‍ത്ഥിന്റെ ട്വീറ്റുകള്‍ ശ്രദ്ധേയമായിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More