LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എന്തുകൊണ്ട് പിണറായി സർക്കാർ വീണ്ടും വരണം? ആര്‍ജെ സലീം എഴുതുന്നു

നാടിന് ആവശ്യം അഞ്ചു വര്‍ഷം മുന്‍പത്തെ കേരളമല്ലെന്നും വേണ്ടത് ഇരുപത് വര്‍ഷം മുന്‍പിലേക്ക് ചിന്തിക്കുന്ന കേരളത്തെയാണെന്ന് ആര്‍ജെ സലീം. ചെയ്തതൊക്കെ ഇടിച്ചു നിരത്തുന്നവരെയാണോ വേണ്ടത്, അതോ ഇനിയും മുന്നോട്ടു പോകണമെന്നു പറയുന്നവരെയോ എന്നും ആര്‍ജെ സലീം ചോദിച്ചു. വികസനങ്ങള്‍ മിക്കപ്പോഴും ചില പോക്കറ്റുകളില്‍ മാത്രമാണ് ഒതുങ്ങി നിന്നിരുന്നത്. അമ്പത് വര്‍ഷമായി ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും അടിസ്ഥാന വികസനം ഇപ്പോഴും നടന്നിട്ടില്ലെന്ന് സമ്മതിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി പോലെ ഉദാഹരണങ്ങള്‍ നിരവധിയാണ്. അവിടെ നിന്നാണ് കിഫ്ബി, കേരള വികസനത്തെ സാമാന്യവല്‍ക്കരിച്ചത്. ചില പോക്കറ്റുകളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ഇന്‍വെസ്റ്റ്‌മെന്റുകളെ തോമസ് ഐസക് കേരളമുടനീളം ഒരുപോലെ വിതരണം ചെയ്തു. അഞ്ചു വര്‍ഷം കൊണ്ട് കേരളം മാറിയതുപോലെ ഇന്ത്യയില്‍ ഒരു സംസ്ഥാനവും മാറിയിട്ടില്ലെന്നും ആര്‍ജെ സലീം പറഞ്ഞു.

ആര്‍ജെ സലീം എഴുതിയ കുറിപ്പ്:

ഭൗതികവാദികളാണ് മാർക്സിസ്റ്റുകാർ. തൊട്ടു മുന്നിലെ കത്തുന്ന റിയാലിറ്റിയെയാണ് മാർക്സിസം എപ്പോഴും വിശകലനത്തിനും പ്രവർത്തനത്തിനും വിധേയമാക്കുന്നത്. ലെനിൻ, മാർക്സിസത്തിന്റെ ആത്മാവായി എടുത്തു പറഞ്ഞ വാചകം Concrete analysis of concrete conditions എന്നാണ്. അതായത് നമ്മുടെ മെറ്റിരിയൽ റിയാലിറ്റിയെ അതിന്റെ വാസ്തവകിതയിൽ പഠിക്കുക എന്നത്. അതുകൊണ്ടു തന്നെ ഒരു മനുഷ്യന്റെ ജീവിതം മെച്ചപ്പെടുത്തണമെങ്കിൽ അവന്റെ ഭൗതിക യാഥാർഥ്യമാണ് ആദ്യം മാറ്റിപ്പണിയേണ്ടത് എന്ന കാര്യത്തിൽ മാർക്സിസ്റ്റുകാർക്ക് സംശയമില്ല. ബാക്കി മാറ്റങ്ങളെല്ലാം അതിന്റെ തുടർച്ചയാണ്.

ഈ ആദർശം മുറുകെ പിടിച്ചതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും നരകിച്ചൊരു ജനതയിൽ നിന്ന് വെറും അമ്പത് വർഷം കൊണ്ട് സോവിയറ്റ് യൂണിയൻ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി വളർന്നത്, ആദ്യമായി സ്‌പേസിലേക്ക് മനുഷ്യനെ അയച്ച രാജ്യമായി വളർന്നത്. പിണറായി സർക്കാർ കൃത്യമായും ചെയ്യുന്നത് അതാണ്. ഇടതുപക്ഷം കേരളത്തിന്റെ ഭൗതിക യാഥാർഥ്യങ്ങൾക്ക് പുതിയ മാനം നൽകുകയാണ് എന്ന് കണ്ണടച്ചിരിക്കാത്ത ഏതൊരു മനുഷ്യനും മനസ്സിലാവും. നൂറു കണക്കിന് ഹൈടെക് സ്‌കൂൾ ബിൽഡിങ്ങുകൾ, നൂറു കണക്കിന് വമ്പൻ പാലങ്ങൾ, വൻ വൻ റോഡുകൾ. നൂറുകണക്കിന് എന്നൊക്കെ പറഞ്ഞു വെറുതെയങ്ങു തള്ളുകയല്ല. അക്ഷരാർത്ഥത്തിൽ നൂറു കണക്കിന് തന്നെയുണ്ട്. 

അതുപോലെ ഇന്ത്യയിലെ ഏറ്റവും മോഡേൺ ആയ ആരോഗ്യ മേഖല, കേരളം മുഴുവൻ നീളുന്ന ജലപാത, ഇരുപതു ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്ന കെ ഫോൺ എന്ന നൂറ്റാണ്ടിന്റെ പദ്ധതി, രണ്ടര ലക്ഷം വീടുകൾ, അതിഥി തൊഴിലാളികൾക്കും, തീരദേശ വാസികൾക്കും തുടങ്ങി വിവിധ ജന വിഭാഗങ്ങൾക്ക് എത്രയോ ഫ്ലാറ്റുകൾ. 

ഇവരിലേക്കൊന്നും ഈ കാലം വരെയും അര നോട്ടം കൂടി ഇതുവരെയും ചെന്നിട്ടില്ല എന്നോർക്കണം. കേരളം നമ്പർ വൺ ആവുമ്പോഴും നമ്മുടെ വികസനങ്ങൾ മിക്കപ്പോഴും ചില പോക്കറ്റുകളിൽ മാത്രമാണ് ഒതുങ്ങി നിന്നിരുന്നത്. അമ്പത് വർഷമായി ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും അടിസ്ഥാന വികസനം ഇപ്പോഴും നടന്നിട്ടില്ലെന്ന് സമ്മതിക്കുന്ന ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി പോലെ ഉദാഹരണങ്ങൾ നിരവധി. 

അവിടെ നിന്നാണ് കിഫ്‌ബി, കേരള വികസനത്തെ സാമാന്യവൽക്കരിച്ചത്. ചില പോക്കറ്റുകളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ഇൻവെസ്റ്റ്മെന്റുകളെ തോമസ് ഐസക് കേരളമുടനീളം ഒരുപോലെ വിതരണം ചെയ്തു. അഞ്ചു വർഷം കൊണ്ട് കേരളം മാറിയതുപോലെ ഇന്ത്യയിൽ ഒരു സംസ്ഥാനവും മാറിയിട്ടില്ല. ശരിക്ക് പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയിട്ടുണ്ട്! ഇതെന്താണ്, സർക്കാർ സ്‌കൂളുകൾ ശരിയാക്കാൻ നോക്കിയിരിക്കുകയായിരുന്നോ ആളുകളൊക്കെ പിള്ളേരെ അവിടേക്ക് വിടാൻ. സർക്കാർ ആശുപത്രി സംവിധാനം മെച്ചപ്പെടാനിരുന്നോ ഇവരൊക്കെ അതിനെ ആശ്രയിക്കാൻ ! 

പക്ഷെ അതിൽ ഞെട്ടാനൊന്നുമില്ല. ഒരു നാടിന്റെ അടിസ്ഥാന വികസനത്തിന്റെ ചൂട് ആദ്യമടിക്കുന്നത് അന്നാട്ടിലെ ഏറ്റവും സാധാരണക്കാർക്കാണ്. അതുകൊണ്ടാണ് സ്‌കൂളുകൾ നന്നാവുന്നു എന്ന കണ്ട നിമിഷം തന്നെ ലക്ഷക്കണക്കിന് കുട്ടികൾ ഇവിടേക്ക് വന്നത്. അത് മുനീറിനെപ്പോലുള്ള അന്യം വിയർക്കുന്നവർക്ക്  മനസ്സിലാവണമെങ്കിൽ ഒരു സാധാരണ തൂപ്പുകാരിയോട് തന്നെ ചോദിക്കേണ്ടിവരും.  

ഇനിയാണ് മാറ്റത്തിന്റെ അടുത്ത ഘട്ടം. ഉടച്ചു വാർക്കലിന്റെ ആദ്യ ഘട്ടം മാത്രമാണ് അതിന്റെ ഭൗതിക സാഹചര്യം മാറ്റുക എന്നത്. ഇനി അതിന്റെ തുടർച്ചയുണ്ട്. ഒന്നും കഴിഞ്ഞിട്ടില്ല. തുടങ്ങിയിട്ടേ ഉള്ളു. ഉദാഹരണത്തിന് വിദ്യാഭ്യാസം മെച്ചപ്പെടണമെങ്കിൽ നല്ല കെട്ടിടങ്ങൾ മാത്രമുണ്ടായാൽ പോരാ. അതിന് നല്ല കരിക്കുലം വേണം, പഠന - സ്പോർട്സ് - ആർട്സ് - എക്ട്രാ കരിക്കുലർ അങ്ങനെ ഓൾറൗണ്ട് ഏരിയകളിൽ ശ്രദ്ധ വീഴണം. അതിന്റെ ആദ്യ ഘട്ടമായി നല്ല ക്ലാസ് മുറികൾ, എല്ലാ സൗകര്യങ്ങളുമുള്ള പ്ലേയ് ഗ്രൗണ്ടുകൾ, ഓഡിറ്റോറിയങ്ങൾ, ലാബുകൾ എല്ലാം റെഡിയാണ്. 

പക്ഷെ കോൺഗ്രസ് ചെയ്തത് പോലെ പഠിക്കാനുള്ള പുസ്തകങ്ങൾ നേരത്തു കൊടുക്കാതെയിരുന്നാൽ, കെട്ടിടങ്ങൾ നശിപ്പിച്ചു കളഞ്ഞാൽ, പിന്നെ ഇതുവരെ ചെയ്തതൊക്കെ വെറുതെയാവും. അവിടെയാണ് രണ്ടാം പിണറായി സർക്കാർ വരേണ്ടതിന്റെ ആവശ്യകത. നോളജ് സൊസൈറ്റി എന്ന് ഐസക് പറഞ്ഞത് എല്ലാവരും കേട്ടതാണല്ലോ. ഇനി അതിലേക്കാണ് നാം നീങ്ങുന്നത്. അതാണ് മാറ്റത്തിന്റെ രണ്ടാം ഘട്ടം. കുട്ടികളെ ആ ലക്ഷ്യത്തിലേക്ക് വാർത്തെടുക്കുന്നതിനായുള്ള മാറ്റങ്ങൾ വരും. അതിനു രണ്ടു കാര്യങ്ങളാണ് വേണ്ടത്.

ഒന്ന് ഇതുവരെ കൊണ്ട് വന്ന വിപ്ലവകരമായ മാറ്റങ്ങൾ അതേപോലെ മെയിന്റയിൻ ചെയ്യണം. രണ്ടു, അതിന്റെ മുകളിൽ ഈയൊരു വിഷന് വേണ്ടി പ്രവർത്തിക്കാനുള്ള സന്നദ്ധതയുള്ള രാഷ്ട്രീയം നമ്മളെ നയിക്കണം. കോൺഗ്രസ് വന്നാൽ അവർ കെഫോൺ, ലൈഫ്, കിഫ്‌ബി, കേരള ബാങ്ക്, ആരോഗ്യ മേഖല അങ്ങനെയെല്ലാറ്റിനേയും താറുമാറാക്കുകയോ പിരിച്ചുവിടുകയോ ചെയ്യുമെന്ന് അവർ തന്നെ പറയുന്നു. അതിന്റെ പ്രധാന കാരണം, സ്വകാര്യ ഇന്റർനെറ്റ് കമ്പനികൾ, സ്വകാര്യ സ്‌കൂളുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവരുടെ താൽപര്യമാണ് ഒരു മോശം പൊതുമേഖലാ എന്നത്. അവരാണ് കോൺഗ്രസിന്റെ ഫണ്ടിങ് തന്നെ. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് സ്വകാര്യ ഇന്റർനാഷണൽ  സ്‌കൂളുകൾ ഉൾപ്പടെ  പൂട്ടൽ ഭീഷണി നേരിടുന്നുണ്ട്.

ഇനി ആലോചിച്ചു നോക്കൂ. ആരാണ് വരേണ്ടതെന്ന്. നമുക്ക് അഞ്ചു വർഷം മുൻപത്തെ കേരളമല്ല വേണ്ടത്. നമുക്ക് വേണ്ടത് ഇരുപത് വർഷം മുൻപിലേക്ക് ചിന്തിക്കുന്ന കേരളമാണ്. നമുക്ക് ഇതുവരെ ചെയ്തതൊക്കെ ഇടിച്ചു നിരത്തുന്നവരെയാണോ വേണ്ടത് അതോ ഇനിയും മുന്നോട്ടു പോകണമെന്നു പറയുന്നവരെയോ? തീരുമാനം നമ്മൾ ഓരോരുത്തരുടേതുമാണ്.

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More