LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'നമ്മുടെ കോഴിക്കോട് ആപ്പ്' റെഡി; ഉദ്യോഗസ്ഥരെ കാണാന്‍ ഇനി ഓഫീസുകള്‍ കയറി ഇറങ്ങേണ്ട

വിവിധ വിവരങ്ങള്‍ അറിയാനും ആവശ്യങ്ങള്‍ക്കുമായി ഉദ്യോഗസ്ഥരെ കാണാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇനി കയറിയിറങ്ങി ബുദ്ധിമുട്ടണ്ട.. കൊറോണയെ പേടിക്കുകയും വേണ്ട... ക്യൂവില്‍നിന്ന് മടുക്കുകയും വേണ്ട... ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ സേവനങ്ങള്‍ ഉറപ്പാക്കാനും ജനപങ്കാളിത്തത്തോടെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും സഹായിക്കുന്ന 'നമ്മുടെ കോഴിക്കോട് പ്രോഗ്രാം' യാഥാര്‍ത്യമായി.

' നമ്മുടെ കോഴിക്കോട്' ആപ്പ് വഴി നമ്മുടെ സൗകര്യത്തിനനുസരിച്ച് ഉദ്യോഗസ്ഥരെ കാണാന്‍ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്. അപ്പോയ്ന്റ്മെന്റെടുക്കാന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ശേഷം 'ഒരു ഉദ്യോഗസ്ഥനെ കണ്ടുമുട്ടുക' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് അതത് വകുപ്പും വകുപ്പ് ഉദ്യോഗസ്ഥനെയും തിരഞ്ഞെടുത്ത്  സൗകര്യപ്രദമായ സമയം, മീറ്റിങിനുള്ള ആവശ്യം എന്നിവ രേഖപ്പെടുത്തുക. മുഖാമുഖം, വോയിസ് കാള്‍, വീഡിയോ കാള്‍ എന്നീ ഓപ്ഷനുകളില്‍ നിന്ന് ഉചിതമായത് തിരഞ്ഞെടുത്ത ശേഷം റിക്വസ്റ്റ് മീറ്റിങ് കൊടുക്കുക. ഒരു ദിവസത്തിനകം മറുപടി ലഭിക്കുന്നതായിരിക്കും. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ജില്ലാ കളക്ടറുടെ അപ്പോയിന്റ്മെന്റ് സൗകര്യം ലഭ്യമാണ്.

ഓഫീസുകളില്‍ കാത്തിരിക്കാതെ ഉദ്യോഗസ്ഥരെ കാണാന്‍ സൗകര്യമൊരുക്കുക, അടിയന്തരസഹായങ്ങളായ പോലീസ്, പൊതുഗതാഗത സേവനങ്ങള്‍, ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍, വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ സഹായം... എന്നിങ്ങനെ പൊതുജന സേവനങ്ങളെ വേഗത്തില്‍ ലഭ്യമാക്കുന്നതിനും ഈ ആപ്പ് സഹായിക്കും. പദ്ധതി ആസൂത്രണം മുതല്‍ നടപ്പാക്കല്‍ വരെയുള്ള ഘട്ടങ്ങളില്‍ മുഴുവന്‍ പൗരന്മാരുടേയും പങ്കാളിത്തം വിവരസാങ്കേതിക വിദ്യയിലൂടെ ഉറപ്പാക്കലാണ് 'നമ്മുടെ കോഴിക്കോടിന്‍റെ ലക്ഷ്യം.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More