LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പെട്രോള്‍,ഡീസല്‍ വില വര്‍ധന തുടരുന്നു; ഇന്ന് വര്‍ധിച്ചത് 39 പൈസ

തിരുവനന്തപുരം: പതിവുപോലെ സംസ്ഥാനത്ത് ഇന്ധനവില ഇന്നും ഉയര്‍ന്നു. തുടര്‍ച്ചയായി 13-ാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധനവില ഉയരുന്നത്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 92.07 രൂപയായി. ഡീസലിന് 87.01 രൂപയുമായി ഉയര്‍ന്നു.

കൊച്ചിയില്‍ പെട്രോളിന്റെ വില 90.74 രൂപ കടന്നു. ഡീസല്‍ ലിറ്ററിന് 85.39  രൂപയായി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് രാജസ്ഥാന് പിന്നാലെ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും പെട്രോള്‍ വില നൂറുകടന്നു.

കോഴിക്കോട്ട് പെട്രോളിന്റെ വില 91.05 രൂപയും ഡീസലിന് 85. 71 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ 12 ദിവസത്തിനിടെ പെട്രോളിന് 2.9 രൂപയും ഡീസല്‍ ലിറ്ററിന് 3.31 രൂപയും വര്‍ധിച്ചിട്ടുണ്ട്. 

രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ഉയരുന്നതുകൊണ്ടാണ് ഇന്ധനവിലയും ഉയരുന്നത് എന്നാണ് എണ്ണക്കമ്പനികളുടെ വാദം. എന്നാല്‍, കഴിഞ്ഞ മാസം അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറഞ്ഞ സാഹചര്യത്തിലും ഇന്ത്യയില്‍ വില കൂടുകയാണ് ഉണ്ടായത്. രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതോടെ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക സെസ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമായാല്‍ വില നൂറു കടക്കും.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More