LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലക്ഷങ്ങള്‍ വിലവരുന്ന കൊക്കൈനുമായി ബിജെപി യുവ നേതാവ് പിടിയില്‍

കൊല്‍ക്കത്ത: 100 ഗ്രാം കൊക്കെയ്നുമായി ബി.ജെ.പി യുവനേതാവ് അറസ്റ്റില്‍. ബംഗാൾ ബിജെപി യുവമോര്‍ച്ച ജനറൽ സെക്രട്ടറി പമേല ഗോസ്വാമിയെയാണ് ലക്ഷങ്ങള്‍ വിലവരുന്ന കൊക്കൈനുമായി പോലീസ് പിടികൂടിയത്. പേഴ്‌സിലും കാറിന്റെ സീറ്റിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കൈന്‍. പിടികൂടുപോള്‍ അവരുടെ സുഹൃത്തും സഹപ്രവർത്തകനുമായ പ്രബീർ കുമാർ ഡേയും കാറിലുണ്ടായിരുന്നു.

ഗോസ്വാമിയുടെ സുരക്ഷക്കായി നിയോഗിച്ച സെക്യൂരിറ്റി ഗാർഡും അറസ്റ്റിലായിട്ടുണ്ട്. നിയമം നിയമത്തിന്‍റെ വഴിക്കു നീങ്ങുമെന്നായിരുന്നു സംഭവത്തെക്കുറിച്ച് ആദ്യം പ്രതികരിച്ച ബിജെപി വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് നിലപാട് മാറ്റി. കൊക്കൈന്‍ മറ്റാരെങ്കിലും കാറില്‍ കൊണ്ടുവച്ചതാണോ എന്ന സംശയവുമായി പാര്‍ട്ടി വക്താവ് സമിക് ഭട്ടാചാര്യ രംഗത്തെത്തി. ബംഗാളില്‍ പോലീസ് ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലാണെന്നും. അങ്ങിനെ പലതും സംഭവിക്കും എന്നും അദ്ദേഹം ആരോപിച്ചു.

ബംഗാളിലെ ബിജെപിയുടെ യഥാർത്ഥ ചിത്രം ഇതാണ്, നേരത്തെ ചില ബിജെപി നേതാക്കളും കുട്ടികളെ കടത്തിയ കേസിൽ അറസ്റ്റിലായിരുന്നു എന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് ചന്ദ്രീമ ഭട്ടാചാര്യ പ്രതികരിച്ചത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More