LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൊങ്കാല അടുപ്പുകൾ നിരന്നു; കൊവിഡ് ഭീതിയിൽ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്

ഇന്ന് ആറ്റുകാൽ പൊങ്കാല. വ്രതശുദ്ധിയോടെ ലക്ഷണക്കിന് ഭക്തരാണ് തലസ്ഥാന നഗരിയിൽ എത്തിയിരിക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിൻ്റെ നീരീക്ഷണം ശക്തമാണ്. ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു കഴിഞ്ഞു. രാവിലെ 10.20 നാണ് അടുപ്പു വെട്ട്. ഉച്ചയക്ക് 2.10 ന് പൊങ്കാല നിവേദിക്കും. കൊവിഡ് ഭീതിയിൽ ആശങ്ക വേണ്ടെന്നും ആവശ്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചതായും ക്ഷേത്രം ട്രസ്റ്റ് പ്രതിനിധികൾ അറിയിച്ചു.

പനി, ചുമ, ശ്വാസ തടസം തുടങ്ങിയ കോവിഡ് 19 രോഗ ലക്ഷണമുള്ളവര്‍ പൊങ്കാലക്കെത്തരുതെന്ന് ആരോഗ്യമന്ത്രി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദേശത്തു നിന്ന് എത്തിയവർ താമസ സ്ഥലങ്ങളിൽ പൊങ്കാലയിടണം, ദർശന ക്രമീകരണത്തിന് ഒരുക്കിയിട്ടുള്ള കമ്പികളിൽ സ്പർശിച്ചവർ കൈ കഴുകണം, മുന്നിലുള്ള വ്യക്തിയിൽ നിന്നു കൈയകലം പാലിച്ച് ക്യൂവിൽ നിൽക്കുക, ആലിംഗനം, ഹസ്തദാനം എന്നിവ ഒഴിവാക്കണം തുടങ്ങി പല നിര്‍ദേശങ്ങളും പാലിക്കാന്‍ ഭക്തരോട് ആവശ്യപ്പെട്ടിട്ടുണ്ട്.



Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More