LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കില്ല; 2024-ല്‍ വീണ്ടും അധികാരത്തില്‍വരും

വാഷിങ്ടണ്‍ : പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നതിനെകുറിച്ച് ആലോചിക്കുന്നില്ലെന്ന് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിട്ട് ട്രംപ്‌ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഞായറാഴ്ച ഒർലാൻഡോയിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ (സി‌പി‌എസി) വെച്ചാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രണ്ടാം ഇംപീച്ച്‌മെന്റ് ട്രയലിനേയും അതിജീവിച്ച ട്രംപിന്‍റെ ആദ്യ പൊതുപരിപാടിയായിരുന്നു അത്.

പ്രസംഗത്തിൽ പുതിയ പ്രസിഡന്‍റ് ജോ ബൈഡനെ രൂക്ഷമായ ഭാഷയിലാണ് ട്രംപ്‌ വിമര്‍ശിച്ചത്. ബൈഡന്‍ വന്നതോടെ 'അമേരിക്ക ഫസ്റ്റ് എന്ന നയം ഇപ്പോള്‍ അമേരിക്ക ലാസ്റ്റ്' ആയി മാറിയെന്നും, 2024-ല്‍ താന്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും ട്രംപ്‌ പറഞ്ഞു. 

ടെക്സസ് സെനറ്റർ ടെഡ് ക്രൂസ്, മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ എന്നിവരുൾപ്പെടെയുള്ള നിരവധി വിശ്വസ്തർ പങ്കെടുത്ത കോൺഫറൻസിൽ ട്രംപിന്‍റെ ഓരോ വാക്കുകള്‍ക്കും വലിയ കയ്യടിയാണ് ലഭിച്ചത്. എന്നാല്‍, യുഎസ് ക്യാപിറ്റോളില്‍ ജനുവരിയിൽ നടന്ന കലാപത്തെ തുടര്‍ന്ന് ട്രംപിന്റെ ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൌണ്ടുകള്‍ പൂട്ടിച്ചിരുന്നു. 

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More