LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബുര്‍ഖ നിരോധനം; സ്വിറ്റ്‌സര്‍ലാന്റില്‍ അഭിപ്രായ വോട്ടെടുപ്പ്

ബേണ്‍: ബുര്‍ഖ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ വോട്ടെടുപ്പിന് തയാറായി സ്വിറ്റ്‌സര്‍ലന്റ്. രാജ്യത്തെ ചില സംഘടനകളുടെ ആവശ്യപ്രകാരമാണ് ഹിതപരിശോധന. മാര്‍ച്ച് ഏഴിനാണ് അഭിപ്രായവോട്ടെടുപ്പ് നടത്തുക. മുസ്ലീം സ്ത്രീകളുടെ മൂടുപടങ്ങള്‍ എന്ന് വ്യക്തമായി പരാമര്‍ശിക്കുന്നില്ലെങ്കിലും പെതു ഇടങ്ങളില്‍ മുഖം മറയ്ക്കുന്നത് നിരോധിക്കണമെന്നാണ് പരാതിയുമായെത്തിയ സംഘടനകളുടെ ആവശ്യം. സുരക്ഷ പ്രശ്‌നങ്ങളാണ് ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യത്തെ അനുകൂലിക്കുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്നത്. 

നെതര്‍ലാന്റ്, ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക് എന്നിവയുള്‍പ്പെടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ബുര്‍ഖ നിരോധിച്ചിട്ടുണ്ട്. നേരത്തെ ബുര്‍ഖ നിരോധിക്കാനായുളള ഹിതപരിശോധന തളളണമെന്ന് സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. വിനോദസഞ്ചാരമേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിതപരിശോധനയില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മുഖപടങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം പ്രധാനമായും മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന നിഖാബുകളെയും ബുര്‍ഖകളെയും ലക്ഷ്യമിട്ടാണെന്നാണ് വ്യാപകമായി ഉയരുന്ന ആരോപണങ്ങള്‍. ആരാധനാലയങ്ങളിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തിലും മുഖം മറയ്ക്കുന്നതിന് നിരോധനമില്ല.

രാജ്യത്ത് പുതിയ മിനാരങ്ങള്‍ നിര്‍മ്മിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നത്. ബുര്‍ഖ നിരോധനം ആവശ്യപ്പെടുന്ന വലതുപക്ഷ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങളുള്‍പ്പെടുന്ന എഗര്‍കിംഗര്‍ കമ്മിറ്റി എന്ന സംഘടനയാണ് 2009-ല്‍ മിനാരങ്ങള്‍ നിര്‍മിക്കുന്നത് നിരോധിക്കണമെന്ന ആവശ്യത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More