LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗൊറില്ലകള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി സാന്‍ ഡിയാഗോ മൃഗശാല

ലോസ് ഏഞ്ചല്‍സ്:  കൊവിഡ് വാക്‌സിന്‍ നല്‍കി യുഎസിലെ മൃഗശാല. സാന്‍ ഡിയാഗോ മൃഗശാലയിലെ ഒന്‍പത് ഗൊറില്ലകള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പ് നടത്തിയത്.  ആദ്യമായാണ് മനുഷ്യനല്ലാതെ മറ്റൊരു ജീവി വര്‍ഗത്തിന് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതെന്ന് കാലിഫോര്‍ണിയയിലെ മൃഗശാല അധികൃതര്‍ അറിയിച്ചു. ഒരു വെറ്റിനറി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി മൃഗങ്ങള്‍ക്കായി പ്രത്യേകമായി നിര്‍മിച്ച വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ഡോസ് വീതമാണ് ഗൊറില്ലകള്‍ക്ക് നല്‍കിയത്.

ലോകപ്രശസ്തമായ സാന്‍ ഡിയോഗോ മൃഗശാലയില്‍ ജനുവരിയിലാണ് ജീവനക്കാരില്‍ നിന്ന് എട്ട് ഗൊറില്ലകളിലേക്ക് കൊവിഡ് പടര്‍ന്നത്. പിന്നീട് മൃഗങ്ങളെ സംരക്ഷിക്കാനായി നിയമിക്കുന്ന ജീവനക്കാര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തുകയും ചെയ്തു.രോഗം ബാധിച്ച ഗൊറില്ലകളുടെ ശരീരത്തില്‍ ഇതിനകം ആന്റിബോഡികള്‍ ഉണ്ടായിട്ടുണ്ട് അതിനാലാണ് അവയ്ക്ക് വാക്‌സിനേഷന്‍ നല്‍കാത്തതെന്നും മൃഗശാല അധികൃതര്‍ വ്യക്തമാക്കി. പൂച്ചകളിലും നായ്ക്കളിലും പരീക്ഷിച്ചതിനുശേഷമാണ് കുരങ്ങുകള്‍ക്ക് കുത്തിവയ്പ്പ് നടത്തിയത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More