LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ക്രിസ്ത്യാനികള്‍ക്കും മറ്റുള്ളവരെപോലെ ജീവിക്കാനാകണം- മാര്‍പാപ്പ ഇറാഖില്‍

ബാഗ്ദാദ്: ചരിത്രസന്ദര്‍ശനത്തില്‍ ഇറാഖിലെ ക്രിസ്ത്യാനികളുടെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറാഖിലെ ഷിയ മുസ്ലീങ്ങളുടെ പരമോന്നത നേതാവായ അയത്തൊളള സിസ്താനിയുമായാണ് മാര്‍പാപ്പ ചര്‍ച്ച നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഇറാഖിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികളുടെ ജീവിതത്തെക്കുറിച്ചാണ് പ്രധാനമായും അദ്ദേഹം സംസാരിച്ചത്.

രാജ്യത്തെ മറ്റെല്ലാ മതവിഭാഗങ്ങളെയും പോലെ ക്രിസ്ത്യാനികള്‍ക്കും സമാധാനവും സുരക്ഷയുമുണ്ടാവണം. അവര്‍ക്കും ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടതായി അയത്തൊളള സിസ്താനി പറഞ്ഞു. ഇറാഖിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവും അക്രമാസക്തമായ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ദുര്‍ബലരും പീഡിപ്പിക്കപ്പെടുന്നവരുമായ ജനതയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിന് ഫ്രാന്‍സിസ് മാര്‍പാപ്പ അയത്തൊളള സിസ്താനിയോട് നന്ദി പറഞ്ഞു.

സിസ്താനിയുമായുളള ചര്‍ച്ചയ്ക്കുശേഷം മാര്‍പാപ്പ എബ്രഹാം നബിയുടെതെന്ന് വിശ്വസിക്കപ്പെടുന്ന പുരാതര നഗരമായ ഉര്‍-ലേക്കാണ് പോയത്. പതിനായിരത്തോളം പേരടങ്ങുന്ന ഇറാഖി സേനയെയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വിന്യസിച്ചിട്ടുളളത്.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More