LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റഫേൽ യുദ്ധവിമാന കമ്പനി ഉടമ ഒളിവർ ദസ്സോ കോപ്പ്റ്റര്‍ അപകടത്തിൽ കൊല്ലപ്പെട്ടു

ഫ്രഞ്ച് ശതകോടിശ്വരനും റഫേൽ യുദ്ധവിമാന നിർമ്മാണ കമ്പനിയായ ദസ്സോ ഏവിയേഷൻ ഉടമയുമായ ഒളിവർ ദസ്സോ ഹെലികോപ്ട്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ നോർമാണ്ടിയിൽ ഞായറാഴ്‌ചയാണ്‌ അപകടം നടന്നത്.

ദസ്സോ ഏവിയേഷൻ സ്ഥാപകനായ മാഴ്​സെൽ ദസ്സോയുടെ ചെറുമകനും സെർജ് ഡസോയുടെ മകനുമായിരുന്നു ഒലിവർ. കുടുംബത്തിന്‍റെ ഉടമസ്​ഥതയിലുള്ള ദസ്സോ ഗ്രൂപ്പിന്‍റെ സ്​ട്രാറ്റജി, ഡലപ്​മെന്‍റ്​ പ്രസിഡൻറായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമൊപ്പം വെള്ളിയാഴ്ച പാരീസിനടുത്ത് നടന്ന പൊതു ചടങ്ങിലാണ്​ അദ്ദേഹം അവസാനം പ​ങ്കെടുത്തത്​. 2002 മുതൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പാർലമെന്‍റംഗമാണ്​. ലോകത്തിലെ ഏറ്റവും ധനികനായ 361-ാമത്തെ വ്യക്തിയായി ഫോർബ്സിന്റെ പട്ടികയില്‍ അദ്ദേഹം ഇടം നേടിയിട്ടുണ്ട്. 6.3 ബില്യൺ ഡോളർ ആണ് ആസ്തി. ഏവിയേഷൻ യുദ്ധവിമാനങ്ങളും ലെ ഫിഗാരോ പത്രവും ഇദ്ദേഹത്തിന്റെ  ഉടമസ്ഥതയിലാണ്.

ദസ്സോ ഏവിയേഷൻ രൂപകൽപന ചെയ്ത് പുറത്തിറക്കിയ  ഒരു ആധുനിക യുദ്ധവിമാനമാണ് റഫൽ. 1986 ജൂലൈ 4 നാണ് മധ്യ വിഭാഗത്തിലുള്ള കരുത്തുറ്റ യുദ്ധവിമാനമായ റഫേൽ പറന്നത്. ഫ്രാന്‍സില്‍ നിന്നും 58 കോടി രൂപയുടെ 36 ഇരട്ട എൻജിൻ റഫേല്‍ പോർ വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. ഏറെ രാക്ഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ഒരു കരാറായിരുന്നു റഫേൽ ഇടപാട്.

Contact the author

News Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More