LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബ്രിട്ടീഷ് രാജകുടുംബത്തിലെ വര്‍ണവെറി; പ്രതികരണവുമായി എലിസബത്ത്‌ രാജ്ഞി

ലണ്ടണ്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ വര്‍ണവെറിയുണ്ടെന്ന മേഗന്‍ മാര്‍ക്കലിന്റെയും ഹാരി രാജകുമാരന്റെയും പരാമര്‍ശത്തില്‍ പ്രതികരണവുമായി ബ്രിട്ടീഷ് രാജകുടുംബം. മേഗനും ഹാരിയും നേരിടേണ്ടിവന്ന ദുരനുഭവങ്ങളില്‍ ഖേദിക്കുന്നുണ്ടെന്നും ഇരുവരുടെയും പരാമര്‍ശങ്ങള്‍ വളരെ ഗൗരവത്തോടെ എടുക്കുമെന്നും എലിസബത്ത്‌ രാജ്ഞി പറഞ്ഞു. പ്രശസ്ത മാധ്യമപ്രവര്‍ത്തക ഒപ്ര വിന്‍ഫ്രിയുമായുളള അഭിമുഖത്തിനിടെയായിരുന്നു രാജകുടുംബത്തില്‍ തനിക്ക് നേരിടേണ്ടിവന്ന വംശീയതയെക്കുറിച്ച് മേഗന്‍ വെളിപ്പെടുത്തിയത്.

ഹാരിയും മേഗനും കടന്നുപോയ വര്‍ഷങ്ങളില്‍ വര്‍ണവിവേചനം നേരിടുകയായിരുന്നു എന്നതില്‍ ഖേദമുണ്ട്, വംശീയതയെക്കുറിച്ച് ഇരുവരും സംസാരിച്ച വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്, എല്ലായ്‌പ്പോഴും രാജകുടുംബം ഏറെ സ്‌നേഹിക്കുന്ന അംഗങ്ങളായിരിക്കും ഹാരിയും മേഗനും എന്നും ക്വീന്‍ എലിസബത്ത് പറഞ്ഞു.

തന്റെ മകന്‍ ജനിക്കുന്നതിനു മുന്‍പായി രാജകുടുംബത്തില്‍ പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ നിറത്തെക്കുറിച്ച് ആശങ്കയോടെയുളള ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും അവന്റെ നിറം മൂലം അവന് രാജകുമാരന്റെ പദവിയോ സുരക്ഷാസംവിധാനങ്ങളോ ലഭിക്കാന്‍ പോകുന്നില്ലെന്ന് ഹാരി രാജകുമാരന്‍ തന്നോട് പറഞ്ഞിരുന്നതായും മേഗന്‍ തുറന്നുപറഞ്ഞിരുന്നു.

മേഗന്‍ നേരിട്ട പ്രശ്‌നങ്ങള്‍ അവളുടേതുമാത്രമല്ല അവള്‍ പ്രതിനിധാനം ചെയ്യുന്ന വംശത്തിന്റെതുകൂടിയാണെന്ന് ഹാരി രാജകുമാരന്‍ അഭിമുഖത്തില്‍ പറഞ്ഞു. 2020-ല്‍ എല്ലാ രാജകീയ പദവികളുമുപേക്ഷിച്ച് ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കലും മകന്‍ ആര്‍ച്ചിക്കൊപ്പം വടക്കേ അമേരിക്കയിലേക്ക് താമസം മാറിയിരുന്നു.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More