LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രൂപ കൂപ്പുകുത്തി

ഡല്‍ഹി: ആഗോള സാമ്പത്തിക രംഗം കടുത്ത മത്സരത്തിലും മാന്ദ്യത്തിലുമാണ് എന്നതിന്‍റെ പത്യക്ഷ ഉദാഹരണങ്ങള്‍ വെളിവാക്കി ത്തരുന്നതായിരുന്നു ഈ ആഴ്ചത്തുടക്കത്തില്‍ ആഗോള ആഭ്യന്തര സാമ്പത്തിക രംഗത്തുനടന്ന സംഭവ വികാസങ്ങള്‍. വിപണിയും ക്രുഡോയില്‍ വിലയും ഇടിഞ്ഞതിനു സമാന്തരമായി ഇന്ത്യന്‍ രൂപയുടെ വില കുത്തനെ താഴോട്ടു പോയി.

ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 74.14 രൂപയാണ് വിനിമയ നിരക്ക്. അതായത് അന്താരാഷ്‌ട്ര വിപണിയില്‍ 74- രൂപയും പതിനാലു പൈസയും നല്‍കിയാല്‍ മാത്രമേ ഒരു ഡോളര്‍ ലഭിക്കൂ (1-ഡോളര്‍ =  74.14-രൂപ ) എന്നര്‍ത്ഥം.

രൂപ എക്കാലത്തെയും വലിയ ഇടിവിലെത്താന്‍   ഇനി ഏതാനും പോയിന്‍റുകള്‍ പിന്നിട്ടാല്‍ മതിയാകും. രൂപക്ക് റെക്കോര്‍ഡ്‌ വിലയിടിവ് രേഖപ്പെടുത്തിയത് 2018-ഒക്ടോബറിലാണ്. അന്ന് ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 74.48- ആയിരുന്നു രൂപയുടെ വിനിമയ ( 1-ഡോളര്‍ =  74.48 -രൂപ ) നിരക്ക്. അഭ്യന്തര വിപണിയില്‍ ശക്തമായ ചെറുത്തുനില്‍പ്പ് ശേഷി ഇന്ത്യ പ്രകടിപ്പിച്ചില്ലെങ്കില്‍ രൂപയുടെ വിനിമയ നിരക്ക് ഇനിയും കൂപ്പു കുത്താന്‍ സാധ്യതയുണ്ട് എന്നാണു വിപണിവിദഗ്ദര്‍ നല്‍കുന്ന സൂചന. റിസര്‍വ് ബാങ്ക് എന്തു നടപടി സ്വീകരിക്കും എന്നതും വിപണി ഉറ്റുനോക്കുന്ന കാര്യമാണ്.

രൂപയുടെ വിനിമയ നിരക്ക് താഴുന്നതിനനുസരിച്ച് രാജ്യത്തേക്കുള്ള ഇറക്കുമതിച്ചെലവ് കുത്തനെ വര്‍ധിക്കും. ഇത് ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലോടിക്കും. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോ യില്‍ വിലയിലുണ്ടായ ഇടിവിന്‍റെ ഗുണം പരമാവധി ഇന്ത്യക്ക് ലഭിക്കുന്നതിന് രൂപയുടെ കൂപ്പുകുത്തല്‍ തടസ്സമാവും. അതേസമയം പ്രവാസികള്‍ നാട്ടിലേയ്ക്കയക്കുന്ന വിദേശ പണത്തിന്  ഇവിടെ കൂടുതല്‍ മൂല്യം ലഭിക്കും 

Contact the author

web desk

Recent Posts

National Desk 3 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 3 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 4 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 4 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 4 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 4 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More