LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമിത് ഷായുടെ വാക്കിനും പുല്ലുവില; ശോഭ സുരേന്ദ്രനെ അടുപ്പിക്കാതെ ബിജെപി

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കുന്നതില്‍ ബിജെപിയില്‍ പ്രതിഷേധം. തിരുവനന്തപുരത്ത് അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുത്തിരുന്നെങ്കിലും, അവസാന നിമിഷം പ്രസംഗ പട്ടികയില്‍  നിന്നും പേര് ഒഴിവാക്കുകയായിരുന്നു. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകണമെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ കൂടിയ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍  ഇതിന് ശേഷവും സുരേന്ദ്രന്‍ പക്ഷവും ശോഭ സുരേന്ദ്രന്‍ പക്ഷവും രണ്ടു ചേരികളില്‍ തുടരുന്നത്തിലാണ് അമിത് ഷാ അതൃപ്തി അറിയിച്ചത്. ഈ പ്രശ്നം സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രഖ്യാപനത്തിലും പ്രതിഫലിക്കരുതെന്നും എല്ലാവരും ഒരുമിച്ച് നിന്ന് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും കേന്ദ്ര നേതൃത്വം  ഇരു വിഭാഗങ്ങളെയും അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ പ്രശ്നം വോട്ടെടുപ്പിനെ ബാധിക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബിജെപിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിന്‍റെ കാരണം ചേരി തിരിവാണ്. 3 തവണ കോര്‍ കമ്മറ്റിയും ഒരു തവണ തെരഞ്ഞെടുപ്പ് കമ്മിറ്റിയും ചേര്‍ന്നിട്ടും ബജെപിയില്‍ ഇതുവരെ അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറാക്കാന്‍ സാധിച്ചിട്ടില്ല.

പൊതുരംഗത്ത്‌ ഏറെ സജീവമായിരുന്ന ശോഭ സുരേന്ദ്രന്‍ ഇടയ്ക്കു വെച്ച് പൊതു പരിപാടികളില്‍ നിന്ന് മാറി നിന്നത് ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.  പിന്നീട് കേന്ദ്ര നേത്രത്വത്തിന്‍റെ ഇടപെടലിന്‍റെ ഭാഗമായി ശോഭ സുരേന്ദ്രന്‍ പൊതുരംഗത്ത് തിരിച്ചെത്തിയിരുന്നു.  

Contact the author

Web Desk

Recent Posts

Web Desk 3 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 3 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More