LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുട്യുബര്‍മാര്‍ക്ക് 15% ടാക്സ്; ഫോം ഉടന്‍ സമര്‍പ്പിക്കാന്‍ ആവശ്യപെട്ട് ഗൂഗിള്‍

വാഷിംഗ്ടണ്‍: യുട്യുബര്‍മാരോട് ടാക്‌സ് ഫോം ഉടന്‍ സമര്‍പ്പിക്കാന്‍ അവശ്യപെട്ട് ഗൂഗിള്‍. അമേരിക്കക്ക് പുറത്തുള്ള കണ്ടന്‍റ് ക്രീയറ്റര്‍മാര്‍ക്കാണ് പുതിയ നിയമം ബാധകമാവുക. 15ശതമാനം വരെയാണ് നികുതി ഇടാക്കുക.  അമേരിക്കയില്‍ നിന്നുള്ള കാഴ്ചക്കാരുടെ അടിസ്ഥാനത്തിലായിരിക്കും തുക നിര്‍ണ്ണയിക്കുക. സൂപ്പര്‍ ചാറ്റ്, സൂപ്പര്‍ സ്റ്റിക്കറുകള്‍, യൂടുബ് പ്രീമിയം, ചാനല്‍ മെമ്പര്‍ഷിപ്പ് എന്നിവയുടെ ക്രിയേറ്റര്‍മാരില്‍ നിന്ന് വരുമാനത്തിന്‍റെ ഒരു ഭാഗം നികുതിയായി ഈടാക്കും.

ലോക്ക് ഡൌണ്‍  കാലത്ത് നിരവധി ആളുകളാണ് ചാനലുകള്‍ തുടങ്ങിയത്.  യൂട്യുബില്‍ നിന്ന് വരുമാനം ലഭിക്കാനായും കുറെ പേര്‍ യുടുബില്‍ ചാനലുകള്‍ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് മാതൃകമ്പനിയായ ഗൂഗിളിന്‍റെ നിലപാട് മാറ്റം. പുതിയ തീരുമാനങ്ങള്‍ ജൂണ്‍ മാസത്തോടെ പ്രാബല്യത്തില്‍ വരും.

അമേരിക്കയൊഴികെ  ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങളിലെ യുട്യുബര്‍മാര്‍ക്കും പുതിയ നിര്‍ദ്ദേശങ്ങള്‍  ബാധകമാണ്. പുതിയ തീരുമാനം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ഗൂഗിള്‍ അയച്ച ഇമെയിലില്‍ നികുതി കുറക്കുന്നതിനായി ശരിയായ തുക രേഖപെടുത്താന്‍ അവശ്യപെട്ടിട്ടുണ്ട്. മെയ്‌ 31 വരെയാണ് ടാക്സ് ഫോം സമര്‍പ്പിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്. ശരിയായ ടാക്സ് ഫോം നല്‍കിയില്ലെങ്കില്‍ 24% വരെ നികുതി ഈടാക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ അറിയിച്ചു. .

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More