LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അക്കരപ്പച്ച ചതിച്ചു; ഖുശ്ബുവിന് സീറ്റില്ല

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടി ഖുശ്ബുവിന് സീറ്റില്ല. എ.ഐ.എ.ഡി.എം.കെ- ബിജെപി സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചയ്ക്കുശേഷമാണ് ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലം ഖുശ്ബുവിന് നഷ്ടമായത്. മണ്ഡലത്തില്‍ പ്രചാരണപരിപാടികള്‍ വരെ ആരംഭിച്ചിരുന്ന ഖുശ്ബുവിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്. എന്നാല്‍ സീറ്റ് നല്‍കാത്തതില്‍ പരിഭവമില്ലെന്നും ചെപ്പോക്ക് മണ്ഡലവുമായുളള തന്റെ ബന്ധം തുടരുക തന്നെ ചെയ്യുമെന്നും ഖുശ്ബു പറഞ്ഞു.

കൂടെ നിന്നവരോടും തന്നില്‍ വിശ്വാസമര്‍പ്പിച്ചവരോടും നന്ദി പറയുന്നു, താന്‍ എന്നും അവരോട് കടപ്പെട്ടിരിക്കും, ചെപ്പോക്കുമായുളള തന്റെ ബന്ധം ആജീവനാന്തം നിലനില്‍ക്കുമെന്നും ഖുശ്ബു വ്യക്തമാക്കി. ചെപ്പോക്ക് മണ്ഡലത്തിന്‍റെ ചുമതല ബിജെപി ഖുശ്ബുവിന് നല്‍കിയിരുന്നു. എന്നാല്‍ മണ്ഡലം മുന്നണിയിലെ പിഎംകെ ക്കാണ് എ.ഐ.എ.ഡി.എം.കെ നല്‍കിയത്. സീറ്റ് വിഭജനത്തിനുമുന്‍പ് ഡിഎംകെ നേതാവും നടനുമായ ഉദയനിധി സ്റ്റാലിനെതിരായി ഖുശ്ബു മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ബിജെപി ചെപ്പോക്ക് മണ്ഡലത്തിന്റെ ചുമതല ഖുശ്ബുവിനെ ഏല്‍പ്പിച്ചിട്ടുണ്ട് അതിനാല്‍ ഉടന്‍ തന്നെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും, താനൊരിക്കലും ചെപ്പോക്കില്‍ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല, തനിക്ക് താഴെത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം തന്നത് ബിജെപി മാത്രമാണെന്നും ഖുശ്ബു പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More