LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്കയിലെ മൂന്ന് മസാജ് പാര്‍ലറുകളില്‍ വെടിവെപ്പ്; 8 പേര്‍ കൊല്ലപ്പെട്ടു

അറ്റ്ലാന്‍റ: അമേരിക്കയിലെ മൂന്നു സ്പാകളില്‍ നടന്ന വെടിവെപ്പില്‍  6 സ്ത്രീകളടക്കം 8 പേര്‍ കൊല്ലപെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെന്നു കരുതുന്ന 21 കാരനെ പോലീസ് അറസ്റ്റു ചെയ്തു . അക്രമണത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

കൊല്ലപ്പെട്ടവരില്‍ ഏറയും ഏഷ്യന്‍ വംശജരായ സ്ത്രീകള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാതലത്തിലാണ് പുതിയ സംഭവവും ഉണ്ടായിരിക്കുന്നത്. രാജ്യത്ത് തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം വംശീയാതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ജാഗ്രത വേണമെന്ന് പ്രസിഡന്‍റ്  ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പോലും പറഞ്ഞിരുന്നു. 

ഇന്നലെ വൈകീട്ട് അഞ്ചു മണിക്കാണ് ആദ്യത്തെ വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രണ്ടുപേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഒരു മണിക്കൂറിനിടെ മറ്റൊരു സ്പായില്‍ രണ്ടാമത്തെ വെടി വയ്പ്പും ഉണ്ടായി. മൂന്നു സ്ത്രീകള്‍ക്കാണ് അവിടെ ജീവന്‍ നഷ്ടമായത്. പോലീസ് ശക്തമായ പരിശോധന നടത്തിക്കൊണ്ടിരിക്കേയാണ് മൂന്നാമത്തെ വെടിവയ്പ്പും ഉണ്ടാകുന്നത്. 50 കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂന്നു സ്പാകളാണ് അക്രമി തിരഞ്ഞെടുത്തത്. കൊല്ലപ്പെട്ടവരിൽ നാലുപേർ കൊറിയൻ വംശജരാണെന്ന് ദക്ഷിണ കൊറിയ പിന്നീട് സ്ഥിരീകരിച്ചു. 

Contact the author

web desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More