LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാക്കിസ്ഥാനികളെ വിവാഹം ചെയ്യുന്നതിന് സൗദി പുരുഷന്മാര്‍ക്ക് വിലക്ക്

റിയാദ്: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ചാഡ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളള സ്ത്രീകളെ വിവാഹം ചെയ്യുന്നതിന് സൗദിയില്‍ വിലക്ക്. വിദേശികളായ സ്ത്രീകളെ വിവാഹം കഴിക്കുന്നതില്‍ നിന്ന് സൗദിയിലെ യുവാക്കളെ പിന്തിരിപ്പിക്കുന്നതിനായാണ് പുതിയ തീരുമാനം. വിദേശികളെ വിവാഹം കഴിക്കാനായി നിരവധി നിബന്ധനകളും സൗദി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ വിദേശത്തുനിന്നുളള സ്ത്രീകളെ വിവാഹം ചെയ്യാനായി സൗദി സര്‍ക്കാരിന്റെ അനുമതി വേണം. പാക്ക് പത്രമായ ഡോണ്‍ ആണ് സൗദിയുടെ പുതിയ തീരുമാനം റിപ്പോര്‍ട്ട് ചെയ്തത്.

വിവാഹമോചനം നേടി ആറുമാസത്തിനുമുന്‍പ് പുരുഷന്‍മാരെ മറ്റൊരു വിവാഹത്തിനായി അപേക്ഷിക്കാന്‍ അനുവദിക്കില്ലെന്ന് മക്ക പൊലീസ് ഡയറക്ടര്‍ മേജര്‍ അസഫ് അല്‍ ഖുറാഷി പറഞ്ഞു. വിവാഹത്തിനായി അപേക്ഷിക്കുന്നവര്‍ 25 വയസിനു മുകളില്‍ പ്രായമുളളവരായിരിക്കണം, അതതു പ്രദേശത്തെ ജില്ല മേയര്‍ ഒപ്പിട്ട തിരിച്ചറിയല്‍ രേഖകളും മറ്റ് രേഖകളും അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യണം. അപേക്ഷകന്‍ മുന്‍പ് വിവാഹം ചെയ്തയാളാണെങ്കില്‍ മുന്‍ ഭാര്യ വൈകല്യമുളളയാളാണെന്നും വിട്ടുമാറാത്ത രോഗം ബാധിച്ചവരാണെന്നും തെളിയിക്കുന്ന രേഖകളും ഹാജരാക്കണമെന്നും അദ്ദേഹം പറഞ്ഞു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഈ നാല് രാജ്യങ്ങളില്‍ നിന്നുളള അഞ്ച് ലക്ഷത്തിലധികം സ്ത്രീകള്‍ നിലവില്‍ സൗദിയില്‍ താമസിക്കുന്നുണ്ട്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More