LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദേശീയ ചലചിത്ര പുരസ്കാരം: മലയാളത്തിന് നേട്ടം; മരക്കാർ മികച്ച ചിത്രം

ഡല്‍ഹി: 67-ാമത് ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രിയദർശന്റെ മോഹൻലാൽ ചിത്രമായ  മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് മികച്ച ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു. 11 പുരസ്‌കാരങ്ങളാണ് മലയാളം നേടിയത്. ധനുഷും മനോജ് ബാജ്‌പേജിയും മികച്ച നടനുളള പുരസ്‌കാരങ്ങള്‍ പങ്കിട്ടു. മികച്ച നടിയായി കങ്കണ റനൗട്ടിനെ തെരഞ്ഞെടുത്തു.  

മികച്ച മലയാളം ചിത്രത്തിനുളള പുരസ്‌കാരം രാഹുല്‍ ജി നായര്‍ സംവിധാനം ചെയ്ത കളളനോട്ടത്തിനാണ്. മികച്ച പുതുമുഖ സംവിധായകന്‍ ഹെലന്‍ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യര്‍ നേടി. മികച്ച മലയാളം ചിത്രത്തിനുളള പുരസ്‌കാരം രാഹുല്‍ ജി നായര്‍ സംവിധാനം ചെയ്ത കളളനോട്ടത്തിനാണ്. മികച്ച പുതുമുഖ സംവിധായകന്‍ ഹെലന്‍ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യര്‍ നേടി.

ജല്ലിക്കെട്ട് എന്ന ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ഗിരീഷ് ഗംഗാധരന്‍ നേടി. ​ഗാനരചന പ്രഭാവര്‍മ്മ(കോളാമ്പി). ഹെലൻ എന്ന ചിത്രത്തിലൂടെ രഞ്ജിത്തിന് മികച്ച മേക്കപ്പ്മാനുള്ള അവാർഡ് നേടി. സജിന്‍ ബാബുവിന്റെ ബിരിയാണിക്ക് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു. മികച്ച വിഎഫ്എക്‌സിനുളള അവാര്‍ഡും മരക്കാറിനാണ്. 

മികച്ച സഹനടന്‍ വിജയ് സേതുപതി. മികച്ച തമിഴ് ചിത്രത്തിനുളള അവാര്‍ഡ് ധനുഷിന്റെ അസുരന്‍ സ്വന്തമാക്കി. മികച്ച ഹിന്ദി ചിത്രം സുശാന്ത് സിംഗ് രജ്പുത്തിന്റ ചിച്ഛോരെ നേടി.ഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ വച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More