LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

2022 അവസാനത്തോടെ ലോകം സാധാരണ നിലയിലാവണം- ബില്‍ ഗേറ്റ്‌സ്

വാര്‍സോ: അടുത്ത വര്‍ഷം അവസാനത്തോടെ ലോകം സാധാരണ നിലയിലാവുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. കൊവിഡ് മഹാമാരി അവിശ്വസനീയമായ ഒരു ദുരന്തമാണ്. കൊവിഡ് വാക്‌സിനുകള്‍ ലഭ്യമാണെന്നത് മാത്രമാണ് നല്ല കാര്യം. വാക്‌സിനുകള്‍ ലഭ്യമായതിന് നന്ദി പറയണമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. ഒരു പോളിഷ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബില്‍ ഗേറ്റ്‌സിന്റെ സംഘടന നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1.75 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ലോകത്തെ കൊവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു.

കൊവിഡിനെ പ്രതിരോധിക്കാനായി ലോകം മുഴുവന്‍ കഷ്ടപ്പെടുമ്പോള്‍ ശാസ്ത്രത്തിലും കണ്ടുപിടുത്തങ്ങളിലും വാക്‌സിന്‍ നിര്‍മാണ ശേഷിയിലും ഇന്ത്യയുടെ നേതൃത്വം കാണുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടിരുന്നു. നേരത്തേ കൊവിഡ് വ്യാപനം തടയുന്നതിനായി ഇന്ത്യ കൈക്കൊളളുന്ന നടപടികളെയും ബില്‍ ഗേറ്റ്‌സ് പ്രശംസിച്ചിട്ടുണ്ട്.


Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More