LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: ഇറ്റലിയിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു

ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാതെ മിലാനിലേയും റോമിലേയും വിമാനത്താവളങ്ങളിലാണ് മലയാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യാ ഗവൺമെന്റിന്റെ അനുമതി ലഭിക്കാതെ യാത്രക്കാരെ തിരികെ വിടില്ലെന്നാണ് ഇറ്റാലിയൻ അധികൃതർ യാത്രക്കാരെ അറിയിച്ചത്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് ആരും തങ്ങളെ ബന്ധപ്പെട്ടില്ലെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ പറഞ്ഞു.

കുടുങ്ങിക്കിടക്കുന്നവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. മിലാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റെടുത്തവരാണ് ഇവര്‍. കൊറോണയില്ലെന്ന സർട്ടിഫിക്കറ്റി ലഭിച്ചാൽ മാത്രമേ എല്ലാവര്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളു. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ കഴിഞ്ഞ അഞ്ചാം തീയതി പുറപ്പെടുവിച്ച സർക്കുലറാണ് ഇവർക്ക് വിനയായത്. ഇറ്റലി, റിപ്പബ്ലിക്ക് ഓഫ് കൊറിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർ കോവിഡ്-19 ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സർക്കുലറിൽ പറയുന്നുണ്ട്.

സംഘത്തിൽ ഗർഭിണികളും കുഞ്ഞുങ്ങളുമുണ്ട്. 15 മണിക്കൂറായി ഭക്ഷണവും വെള്ളവും ലഭിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു. നാട്ടിലെത്തിയാൽ വീട്ടിൽ നിരീക്ഷണത്തിന് തയ്യാറാണെന്നും ഇവർ വ്യക്തമാക്കി. അതേസമയം, ഇവരെ നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More