LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപി തുറന്ന അക്കൌണ്ട് ഇത്തവണ എല്‍ഡിഎഫ് പൂട്ടിക്കും- മുഖ്യമന്ത്രി

കാസര്‍ഗോഡ്‌: കഴിഞ്ഞ തവണ നേമത്ത് ബിജെപി തുറന്ന അക്കൌണ്ട് ഇത്തവണ ഇടതുപക്ഷം പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ്‌  നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. 'കഴിഞ്ഞ തവണ നേമത്ത് ബിജെപി അക്കൌണ്ട് തുറന്നത് കോണ്‍ഗ്രസിന്‍റെ സഹായത്തോടെയാണ്, ഇത്തവണ ഞങ്ങള്‍ അത് ക്ലോസ് ചെയ്യും'. ബിജെപിയുടെ വോട്ട് ശതമാനത്തില്‍ നല്ല കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൌരത്വ ഭേദഗതിയെക്കുറിച്ചുള്ള നിലപാട് ഇത്തവണയും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കേരളത്തില്‍ സാധാരണ നടക്കാറുള്ള ജനസംഖ്യാ കണക്കെടുപ്പ് മാത്രമേ നടക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപിയുടെ കൂടെ കൂടി കോണ്‍ഗ്രസ് എല്‍.ഡി.എഫിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. രാഷ്ട്രീയ വിരോധംകൊണ്ട് പ്രതിപക്ഷം എന്തോക്കയോ ചെയ്യുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

എല്ലായിടത്തും ഇടത് തരംഗമാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ തവണത്തേതിലും മികച്ച വിജയം ഇത്തവണ എല്‍ ഡി എഫ് സ്വന്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More