LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കറുത്ത വര്‍ഗക്കാരുടെ മോചനത്തിനായി പോരാടിയ ചിപ്പ് ഫിറ്റ്‌സ്ജെറാള്‍ഡ് ഓര്‍മ്മയായി

ബ്ലാക്ക് പാന്തര്‍ പാര്‍ട്ടി അംഗമായതിന്റെ പേരില്‍ അര നൂറ്റാണ്ടോളം ജയിലില്‍ കിടക്കേണ്ടിവന്ന ചിപ്പ് ഫിറ്റ്‌സ്‌ജെറാള്‍ഡ് മരിച്ചനിലയില്‍. മാര്‍ച്ച് 29 തിങ്കളാഴ്ച്ച അദ്ദേഹം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത് എന്നാല്‍ മരണകാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം തടവില്‍ കഴിയേണ്ടി വന്ന ബ്ലാക്ക് പാന്തര്‍ അംഗമാണ് ചിപ്പ് ഫിറ്റ്‌സ്‌ജെറാള്‍ഡ്.

തന്റെ കൗമാരപ്രായത്തില്‍ തന്നെ ജയിലിലടക്കപ്പെട്ട ചിപ്പ് 52 വര്‍ഷമാണ് കറുത്ത വര്‍ഗ്ഗക്കാരുടെ വിമോചനത്തിനായി പോരാടി തടവില്‍ കഴിഞ്ഞത്.72 കാരനായ അദ്ദേഹത്തിന് മുന്‍പ് ഹൃദയാഘാതവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു.

ഒരു സിഎച്ച്പി ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് യുവാവായിരുന്ന ചിപ്പ് ഫിറ്റ്‌സ് ജെറാര്‍ഡിനെ അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും 52 വര്‍ഷം അദ്ദേഹത്തെ ജയിലിലടക്കാന്‍ പോന്ന തെളിവുകളായിരുന്നില്ല. 1972ല്‍ ചിപ്പിനെ വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് കാലിഫോര്‍ണിയ സുപ്രീംകോടതി  ഇളവ് നല്‍കി ജീവപര്യന്തം തടവ് ശിക്ഷ നല്‍കി.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More