LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വര്‍ഗീയത മാത്രമാണ് ബിജെപിയുടെ ആയുധം - മമത ബാനര്‍ജി

റായ്ദിഗി: തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനും ബിജെപി വര്‍ഗീയത ആയുധമാക്കുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. റായ്ദിഗിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. വോട്ടുകള്‍ ധ്രുവീകരിക്കാനുളള ബിജെപിയുടെയും സഖ്യകക്ഷികളുടേയും കെണിയില്‍ വീഴരുതെന്നും സംസ്ഥാനത്തെ മുസ്ലീം-ന്യൂനപക്ഷ ജനവിഭാഗങ്ങളോട് മമത ആവശ്യപ്പെട്ടു.

ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ചിരുന്ന് ചായ കുടിക്കുകയും ദുര്‍ഗ്ഗാപൂജ ആഘോഷിക്കുകയും ചെയ്യും. അതാണ് നമ്മുടെ സംസ്‌കാരം. ഇരു മത വിഭാഗങ്ങളും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അതിന്റെ ഗൂണം കിട്ടുക ബിജെപിക്കാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

താന്‍ വീട്ടില്‍ നിന്നിറങ്ങുന്നതിനു മുന്‍പായി മന്ത്രം ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഹിന്ദുവാണ്. അതേസമയം എല്ലാ മതങ്ങളെയും ബഹുമാനിക്കുകയെന്ന പാരമ്പര്യത്തില്‍ വിശ്വസിക്കുന്ന ആളുമാണ്. ബ്രാഹ്മണ സ്ത്രീയായ തന്റെ എല്ലാ കാര്യങ്ങളും നോക്കുന്ന സ്ത്രീ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുളളയാളാണ്. അത് തനിക്ക് പരസ്യമാക്കി നടക്കേണ്ട കാര്യമില്ല. ദളിതരുടെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ഫോട്ടോകള്‍ പ്രചരണത്തിനായി ഉപയോഗിക്കുന്നവര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്ന് ദളിതരുടെ വീടുകള്‍ക്ക് മുന്നിലിരുന്ന് കഴിക്കുന്നവരാണെന്നും മമത ആരോപിച്ചു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More