LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്തോനേഷ്യയില്‍ ശക്തമായ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും; 76 പേര്‍ കൊല്ലപ്പെട്ടു

തെക്കുകിഴക്കൻ ഇന്തോനേഷ്യയിലെയും കിഴക്കൻ തിമോറിലെയും ദ്വീപുകളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും  മണ്ണിടിച്ചിലിലും  76 പേർ കൊല്ലപ്പെട്ടു. അപ്രതീക്ഷിതമായി വന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് ശക്തമായ വെള്ളപ്പൊക്കത്തിനു കാരണം. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ ഈസ്റ്റ് നുസ തെൻഗാര പ്രവിശ്യയിൽമാത്രം 55 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്തോനേഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഈസ്റ്റ് തിമോറിൽ 21 പേര്‍ക്കും ജീവന്‍ നഷ്ടമായി.

കൊടുങ്കാറ്റ് ശക്തമായതിനാല്‍ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഈസ്റ്റ് ഫ്ലോറസ് സർക്കാരിന്റെ ഡെപ്യൂട്ടി ഹെഡ് അഗസ്റ്റിനസ് പയോംഗ് ബോളി പറഞ്ഞു. ലെംബാറ്റയിൽ കുറഞ്ഞത് 20 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

തിങ്കളാഴ്ച പുലർച്ചെ തിമോർ ദ്വീപിന്റെ തെക്കുപടിഞ്ഞാറായി സാവു കടലിലാണ് സെറോജ ചുഴലിക്കാറ്റ് ഉടലെടുത്തത്. അടുത്ത 24 മണിക്കൂറിനുള്ളിൽ, ചുഴലിക്കാറ്റിന്റെ തീവ്രത കൂടി കനത്ത മഴയ്ക്കും കടല്‍ ക്ഷോഭത്തിനും കാരണമാകുമെന്നും ഇന്തോനേഷ്യയിലെ കാലാവസ്ഥാ ഏജൻസി അറിയിച്ചു. 

Contact the author

International Desk