LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപി പോളിംഗ് ബൂത്തുകള്‍ പിടിച്ചെടുത്തു, പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചു- മമത ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപി പോളിംഗ് ബൂത്തുകള്‍ പിടിച്ചെടുത്തുവെന്നും, തൃണമൂല്‍ പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അലിപുര്‍ദൂര്‍ ജില്ലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്തുളള തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കുനേരേ ബിജെപി അക്രമം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ദിവസം മാത്രം നൂറിലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ ഇത്തരം ഹീനമായ തന്ത്രങ്ങള്‍ ഭയപ്പെടുത്തില്ലെന്നും മമത പറഞ്ഞു.

അരംബാഗില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി സുജാത മൊണ്ടാലിനെ ആക്രമിച്ച സംഭവത്തെയും മമത അപലപിച്ചു. സുജാത ബൂത്ത് സന്ദര്‍ശിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ അവരെ ആക്രമിക്കുകയായിരുന്നു. അവര്‍ക്ക് ഗുരുതകമായി പരിക്കേറ്റിട്ടുണ്ട്. ബിജെപി ബേട്ടി ബച്ചാവോ എന്ന് പ്രസംഗിക്കുന്നു. എന്നിട്ട് ഞങ്ങളുടെ സ്ത്രീ സ്ഥാനാര്‍ത്ഥിയെ മര്‍ദ്ദിക്കുകയാണെന്നും മമത പറഞ്ഞു.

പശ്ചിമബംഗാളില്‍ എട്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27-നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. മമതാ ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാമില്‍ രണ്ടാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മമതാ ബാനര്‍ജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടിയ നന്ദിഗ്രാം മണ്ഡലം കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്.


Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More