LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പീഡനത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണം - ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്: സ്ത്രീകള്‍ക്കെതിരെയുള്ള പീഡനത്തിന്‍റെ കാരണം വസ്ത്രധാരണ രീതിയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്തി ഇമ്രാന്‍ ഖാന്‍. സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ച് പ്രലോഭനം ഒഴിവാക്കണമെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിനാണ്  ഇമ്രാന്‍ ഖാന്‍റെ പ്രതികരണം.

രാജ്യത്ത് ബലാത്സംഗവും, ലൈംഗിക അതിക്രമണങ്ങളും കൂടി വരികയാണ്. അതിന്‍റെ പ്രധാന കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണ്. പര്‍ദ്ദയെന്ന ആശയം മുറുകെ പിടിക്കണം, പര്‍ദ്ദ പ്രലോഭനം ഒഴിവാക്കാനുള്ളതാണെന്നും ഖാന്‍ പറഞ്ഞു.

വിവാദപ്രസ്താവനക്കെതിരെ രാജ്യത്തെ വനിതാവകാശ സംഘടനകള്‍  ഇമ്രാന്‍ ഖാനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പുരുഷന്മാരോട് അവരുടെ കണ്ണുകള്‍ നിയന്ത്രിക്കാനും സ്വകാര്യഭാഗങ്ങള്‍ കാക്കാനും പറയൂ, പീഡനത്തിന്‍റെ ഉത്തരവാദികള്‍ പുരുഷന്മാര്‍ മാത്രമാണ് ഇമ്രാന്‍ ഖാന്‍റെ മുന്‍ ഭാര്യ ജെമിമ ഗോള്‍ഡ്‌ സ്മിത്ത് പറഞ്ഞു. 

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More