തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രെയിനില്‍ മാസക് ധരിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് റയില്‍വേ. ട്രെയിനില്‍ പല യാത്രക്കാരും ശരിയായി മാസ്ക് ധരിക്കുന്നില്ലെന്ന് കണ്ടെത്തിയതിനാലാണ് പിഴ ഇടക്കാന് റയില്‍വേ നടപടി സ്വീകരിക്കുന്നത്.
യാത്ര ചെയ്യുമ്പോള്‍ ട്രെയിനില്‍ കൂട്ടം കൂടി നില്ക്കാന് അനുവദിക്കില്ല, ഫ്ലാറ്ഫോമിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരെ സ്റ്റേഷനുള്ളില്‍ പ്രവേശിപ്പിക്കില്ല. എന്നിങ്ങനെ പുതിയ തീരുമാനങ്ങളുമായി നിയന്ത്രണം കടുപ്പിക്കുകയാണ് റെയില്‍വേ. മെമുവില്‍ തിരക്ക് ഒഴിവാക്കാന്‍ പരിമിതമായ ടിക്കറ്റുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്നും, ട്രെയിനുകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക തീവണ്ടികള്‍ ഓടിക്കുമെന്നും റയില്‍വേ അറിയിച്ചു.
45 വയസിന് മുകളില്‍ പ്രായമുള്ള റയില്‍വേ ജീവനക്കാര്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് റയില്‍വേ മാനേജര്‍ ആര്. മുകുന്ദ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കൊവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുകയോ, നിലവിലെ സര്‍വ്വിസുകള്‍ വെട്ടിച്ചുരുക്കുകയോ ചെയ്യില്ലെന്നും റെയില്‍വേ വ്യക്തമാക്കി.