LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിഷു: ഐതിഹ്യവും ചരിത്രവും

വിഷുവിനെ കുറിച്ച് നമുക്കെല്ലാവര്‍ക്കുമറിയാം എന്നാല്‍ വിഷുവിനു പിന്നിലെ വിശ്വാസങ്ങളെ കുറിച്ചും ഐതിഹ്യത്തെക്കുറിച്ചും സര്‍വ്വോപരി ഈ ആഘോഷത്തിന്റെ ചരിത്രത്തെകുറിച്ചും അറിയാന്‍ എല്ലാവര്‍ക്കും തത്പ്പര്യം കാണും. 

എന്താണ് വിഷുവിന് പിന്നിലെ ഐതിഹ്യം? 

1. ഭഗവാന്‍ കൃഷ്ണനുമായി ബന്ധപ്പെട്ട ഐതിഹ്യം

വിഷുവിനു പിന്നില്‍ ഭഗവാന്‍ കൃഷ്ണനുമായി ബന്ധപ്പെട്ട ഐതിഹ്യവും ശ്രീരാമനുമായി ബന്ധപ്പെട്ട ഐതിഹ്യവുമുണ്ട്. ശ്രീകൃഷ്ണന്‍ അഹങ്കാരിയും ഭൂമിദേവിയുടെ പുത്രനുമായ നരകാസുരനെ നിഗ്രഹിച്ച ദിനമാണ് വിഷുദിനം എന്നാണ് വിശ്വാസം. സര്‍വ്വലോകത്തും ഭീതി പടര്‍ത്തിയ പരാക്രമിയായ ഈ അസുര രാജാവ് തപോവനത്തിലെ തപസര്‍ മുതല്‍ അബലകളായ സ്ത്രീകള്‍ വരെയുള്ളവരെ നിരന്തരം ഉപദ്രവിച്ചുപോന്നു അതിശക്തിമാനും വരശക്തിയുള്ളവനുമായ നരകാസുരനെ തോല്‍പ്പിക്കാന്‍ ആരാലും സാധ്യമായിരുന്നില്ല. മാലോകരെ വിവിധ തരത്തില്‍ ഉപദ്രവിക്കുന്നതിനു പുറമേ നരകാസുരന്‍ പതിനാറായിരം രാജകുമാരിമാരെ പിടിച്ചുകെട്ടിക്കൊണ്ടുവന്ന് തന്റെ അന്തപ്പുരത്തില്‍ താമസിപ്പിക്കുകയും ചെയ്തിരുന്നു. ചെയ്തികള്‍ കടന്നുകടന്ന് ഇന്ദ്രനെ വെല്ലുവിളിക്കുവോളം എത്തി. ദേവരാജാവായ ഇന്ദ്രന്റെ മാതാവ് അതിദിയുടെ കുണ്ഡലങ്ങളും ഇന്ദ്രന്റെ വെണ്‍കൊറ്റ കുടയും നരകാസുരന്‍ മോഷ്ടിക്കുന്നതോട് കൂടി ഭഗവാന് വിഷയത്തില്‍ ഇടപെടാതിരിക്കാനാവില്ല എന്ന സ്ഥിതിവന്നു. ജനങ്ങളാകെ പരാതിയുമായി കൃഷണഭഗവാന്റെ കാരുണ്യം തേടിയെത്തുന്നതോട് കൂടിയാണ് ഭഗവാന്‍ യുദ്ധത്തിനൊരുങ്ങുന്നത്.

ഭഗവാന്‍ കൃഷ്ണന്‍ ഭാര്യ സത്യഭാമാ സമേതനായി തന്റെ ഗരുഡ വാഹനത്തില്‍ നരകാസുര രാജധാനിയായ പ്രാഗജ്യോതിഷത്തിലെത്തി. യുദ്ധത്തിനായി നരകാസുരനെ വെല്ലുവിളിച്ചു. തുടര്‍ന്ന് നടന്ന ഘോരയുദ്ധത്തില്‍ നരകാസുരന്റെ പ്രമുഖ സേനാനായകരെയെല്ലാം വധിച്ച കൃഷ്ണന്‍ നരകാസുരനുമായി നേരിട്ട് യുദ്ധത്തിലേര്‍പ്പെട്ടു. യുദ്ധത്തിനൊടുവില്‍ ഭഗവാന്‍ കൃഷ്ണന്‍ നരകാസുരനെ നിഗ്രഹിച്ചു. തുടര്‍ന്ന് അന്തപ്പുരത്തില്‍ താമസിപ്പിച്ചിരുന്ന പതിനാറായിരം രാജകുമാരിമാരെ മോചിപ്പിക്കുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ദുഷ്ട ശക്തിക്കുമേല്‍ ഭഗവാന്‍ നേടിയ വിജയമായാണ് നരകാസുര നിഗ്രഹത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വിഷുക്കണിയില്‍ ഭാഗവാന്റെ തിരുസ്വരൂപത്തിന്‌ പരമമായ സ്ഥാനമുണ്ട്. 

2. ഭഗവാന്‍ ശ്രീരാമനുമായി ബന്ധപ്പെട്ട ഐതിഹ്യം

പരാക്രമിയും രാക്ഷസന്‍മാരുടെ രാജാവുമായ രാവണന് സൂര്യ ഭഗവാനുമായുള്ള വിരോധത്തിന്റെ കഥയാണ് ഇതിനു പിന്നിലുള്ളത്. തന്റെ അറിവോ സമ്മതമോ കൂടാതെ തന്റെ കൊട്ടാരവളപ്പിലും അകത്തളങ്ങളിലും സൂര്യന്‍ സാന്നിദ്ധ്യമാകുന്നത് രാവണന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ ലങ്കാധിപതി സൂര്യനെ നേരാംവണ്ണം ഉദിക്കാനും അസ്തമിക്കാനും അനുവദിച്ചിരുന്നില്ല. ശ്രീരാമന്‍ എത്തി രാവണ നിഗ്രഹം നടത്തിയതിനു ശേഷം മാത്രമാണ് ലങ്കയില്‍ സൂര്യന് നേരെ ഉദിക്കാന്‍ കഴിഞ്ഞത് എന്നാണ് ഐതിഹ്യം. 

വസന്തവും ആഹ്ളാദവും ഐശ്വര്യവും സൂര്യനുമായി ബന്ധപ്പെട്ടതാണ് എന്നതിനാല്‍ പിന്നീട് വന്ന വസന്തകാലത്തെ വരവേല്‍ക്കുകയാണ് വിഷു ആഘോഷിക്കുന്നതിലൂടെ ചെയ്യുന്നത് എന്നാണ് ഈ ഐതിഹ്യം പറയുന്നത്.  

വിഷുവിന്‍റെ ചരിത്രം 

വിഷുവിന്റെ കൃത്യം ചരിത്രവും നാള്‍വഴികളും ലഭിക്കുക പ്രയാസമേറിയ കാര്യമാണ്. എന്നാല്‍ ചേരമാന്‍ പെരുമാള്‍ താഴ്വഴിയില്‍ എഡി 844 ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്ന സ്ഥാണു രവി എന്ന രാജാവിന്റെ കാലവുമായി ബന്ധപ്പെട്ടാണ് ഈ ആഘോഷത്തിന്റെ തുടക്കം മനസ്സിലാക്കുന്നത്. ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ കാലഗണന നടത്തുന്ന രീതിയും വിഷു ആഘോഷവുമായി ബന്ധമുണ്ട്. രാവും പകലും തുല്യ ദൈര്‍ഘ്യമുള്ള ദിനമായാണ് മേടം 1 ലെ വിഷുവിനെ കണക്കാക്കുന്നത്. ജ്യോതിശാസ്ത്രപരമായ ഇത്തരം കാര്യങ്ങള്‍ പ്രതിപാദിക്കുന്ന 'ശങ്കരനാരായണീയം' എന്ന കൃതിയുടെ കാലവും സ്ഥാണു രവിയുടെ കാലവും ഒന്നാണ് എന്നതാണ് പ്രാഥമികമായി വിഷുവിന്റെ കാലം നിര്‍ണ്ണ യിക്കുന്നതിലെത്തിചേരുന്നത്. ഇതിനുപുറമേ ചേരമാന്‍ പെരുമാള്‍ രാജവംശത്തിലെ ഭാസ്കര രവിവര്‍മ്മന്റെതായി കണ്ടെടുത്ത ശിലാ ശാസനയിലും വിഷുവിനെ കുറിച്ച് പരാമര്‍ശമുള്ളതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജ്യോതിശാസ്ത്രപരമായി വിഷു ദിനത്തില്‍ സൂര്യന്‍ ഭൂമധ്യ രേഖക്ക് മുകളില്‍ നില്‍ക്കുന്നു എന്ന് പറയപ്പെടുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More