LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അലസാന്ദ്ര ഗല്ലോനി- റോയിട്ടേഴ്സിന്‍റെ ആദ്യ വനിതാ ചീഫ് എഡിറ്റര്‍

ഡല്‍ഹി: റോയിട്ടേഴ്സിന്‍റെ ആദ്യ വനിതാ എഡിറ്റര്‍ ഇന്‍ ചീഫ് ആയി അലസാന്ദ്ര ഗല്ലോനി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ചീഫ് എഡിറ്റർ സ്റ്റീഫൻ ജെ അഡ്‌ലർ വിരമിച്ചതിനാലാണ് അലസാന്ദ്ര ഗല്ലോനിയെ  ഈ സ്ഥാനത്തേക്ക് നിയമിക്കുന്നത്. റോയിട്ടേഴ്സിന്‍റെ 170 വര്‍ഷത്തെ ചരിത്രത്തില്‍  അദ്യമായാണ് ഒരു വനിത ചീഫ് എഡിറ്റർ സ്ഥാനത്തേക്ക് വരുന്നത്. ലോകമെമ്പാടും 200 സ്ഥലങ്ങളിലായി 2500 ആളുകളാണ് റോയിട്ടേഴ്സില്‍ ജോലി ചെയ്യുന്നത്. 

റോയിട്ടേഴ്സില്‍ ഇറ്റാലിയന്‍ വാര്‍ത്താ റിപ്പോര്‍ട്ടറായാണ് അലസാന്ദ്ര ഗല്ലോനി തന്‍റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 13 വര്‍ഷക്കാലം വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ പ്രവര്‍ത്തിച്ചു. പിന്നീട് റോയിട്ടേഴ്സിന്‍റെ ദക്ഷിണ യൂറോപ് ബ്യൂറോയുടെ എഡിറ്ററായി. മികച്ച സഹപ്രവര്‍ത്തകക്ക് എഡിറ്റർ ഇൻ ചീഫ് ബാറ്റണ്‍ കൈ മാറുവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് മുന്‍ എഡിറ്റർ ഇൻ ചീഫ് സ്റ്റീഫൻ ജെ അഡ്‌ലർ ട്വിറ്ററില്‍ കുറിച്ചു.

ആഗോളതലത്തില്‍ വിപുലമായ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് അലസാന്ദ്ര ഗല്ലോനിയെ തെരഞ്ഞെടുത്തത്. ഒന്നിലധികം ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ഗല്ലോനി 2020ലെ ജെറാള്‍ഡ് ലോബ് ഫൌണ്ടേഷന്‍റെ മിനാര്‍ എഡിറ്റര്‍ അവാര്‍ഡ്‌, ഓവര്‍സീസ്‌ പ്രസ് ക്ലബ്‌ അവാര്‍ഡ്‌, യു.കെ ജേര്‍ണലിസ്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ്‌, എന്നീ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More