LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

15 വയസിന് താഴെയുള്ള കുട്ടികളുമായുള്ള ലൈംഗീക ബന്ധം ബലാത്സംഗം- നിയമം പാസാക്കി ഫ്രാന്‍സ്

പാരീസ്: 15 വയസിന് താഴെയുള്ള  കുട്ടികളുമായുള്ള ലൈംഗീക ബന്ധം ബലാത്സംഗ കുറ്റമാക്കി ഫ്രാന്‍സ് നിയമം പാസാക്കി. പതിനഞ്ച് വയസിന് താഴെയുള്ള  കുട്ടികളെ ലൈഗീകമായി ഉപയോഗിച്ചാല്‍ അത് ബലാത്സംഗമായി കണക്കാക്കും. ഈ കുറ്റകൃത്യത്തിന് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. ഫ്രഞ്ച് പാര്‍ലമെന്‍റ്  ഈ നിയമത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. 

രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഫ്രാന്‍സ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ തെളിയിക്കണമെങ്കില്‍ ബലാല്‍ക്കാരമായി ലൈംഗീക ബന്ധം നടന്നതായി തെളിയിക്കണമായിരുന്നു. ഇതിനാണ് ഈ നിയമം കൊണ്ട് മാറ്റം വന്നിരിക്കുന്നത്. 

ഇത് സമുഹത്തിനും, കുട്ടികള്‍ക്കും വേണ്ടിയുള്ള ചരിത്രപരമായ നിയമമാണെന്ന് ഫ്രാന്‍സ് നിയമ മന്ത്രി എറിക് ടുപോണ്ട് മോറെട്ടി അഭിപ്രായപ്പെട്ടു. ഇനി ഒരാള്‍ക്കും പതിനഞ്ച് വയസായ പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് ലൈംഗീക ബന്ധം നടന്നതെന്ന് ആരോപിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More