ട്രെയിനിലും റെയിൽവെ സ്റ്റേഷനുകളിലും മാസ്ക് ധരിക്കാതെ പ്രവേശിക്കുന്നത് കുറ്റകരമാക്കി ഉത്തരവിറക്കി. മാസ്ക് ധരിക്കാതെ പ്രവേശിച്ചാൽ 500 രൂപ പിഴ ഈടാക്കും. റെയിൽവെ ആക്ട് പ്രകാരമാണ് ഉത്തരവ് ഇറക്കിയത്. അടുത്ത ആറ് മാസത്തേക്കോ പുതിയ ഉത്തരവ് വരുന്നത് വരേയോ ആണ് ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാവുക.
കഴിഞ്ഞ വർഷം മെയ് ആദ്യ വാരം തന്നെ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ട്രെയിൻ സർവീസുകൾ നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കിയിരുന്നു. ഈ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് മാസ്ക് നിർബന്ധമാക്കിയിരിക്കുന്നത്.
റെയിൽവെ സ്റ്റേഷൻ പരിസരത്ത് തുപ്പുക, പരിസരം മലിനമാക്കുക എന്നിവയും കുറ്റകരമാണെന്ന് ഉത്തരവിലുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിൽ നിന്നും റെയിൽവെക്ക് പിഴ ഈടാക്കാവുന്നതാണ്.