LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വളര്‍ത്തുനായയെ ബൈക്കിനുപിന്നില്‍ കെട്ടി വലിച്ച സംഭവത്തില്‍ ഉടമ അറസ്റ്റില്‍

മലപ്പുറം: വളര്‍ത്തുനായയെ ബൈക്കിനു പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ ഉടമസ്ഥന്‍ അറസ്റ്റില്‍. എടക്കര സ്വദേശി വില്‍സണ്‍ സേവ്യറാണ് അറസ്റ്റിലായത്. മൃഗസംരക്ഷണ നിയമപ്രകാരം മൃഗങ്ങളോടുളള ക്രൂരത, ദേഹോദ്രപമേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് തന്റെ വളര്‍ത്തുനായയെ സേവ്യര്‍ പെരുങ്കുളം റോഡിലൂടെ ബൈക്കില്‍ കെട്ടിവലിച്ചത്. ബൈക്കിനുപിന്നിലൂടെ ഓടിയ നായ തളര്‍ന്നുവീണപ്പോഴും സേവ്യര്‍ വാഹനം നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്നും പെരുങ്കളം മുതല്‍ മുസല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം നായയെ കെട്ടിവലിച്ചെന്നും ദൃസാക്ഷികള്‍ പറഞ്ഞു. പിന്നീട് നാട്ടുകാര്‍ സേവ്യര്‍ ഓടിച്ച വാഹനം വളഞ്ഞിട്ട് പിടിച്ച് നായയെ കെട്ടഴിച്ചുവിടുകയായിരുന്നു.

വീടിനു മുന്നില്‍ കിടന്നിരുന്ന ചെരുപ്പ് കടിച്ച് കേടുവരുത്തിയാണ് നായയോട് ക്രൂരത കാണിക്കാന്‍ കാരണമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ശരീരം മുഴുവന്‍ പരിക്കേറ്റ നായയെ നിലമ്പൂരില്‍ നിന്നെത്തിയ റെസ്‌ക്യൂ ഫോഴ്‌സ് ഏറ്റെടുത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More