ആലപ്പുഴയിലെ തൃപ്പെരുന്തൂറ പഞ്ചായത്ത് ഭരണം ബിജെപിക്ക്. ബിജെപിയിലെ ബിന്ദു പ്രദീപ് പ്രസിഡന്റായി തെരഞ്ഞെടുത്തു. കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നതോടെയാണ് ബിന്ദു പ്രദീപ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. തൃപ്പെരുന്തുറ പഞ്ചായത്തിൽ ഒരു മുന്നണിക്കും കേലവ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല.
മുൻപ് രണ്ട് തവണയും കോൺഗ്രസ് പിന്തുണയിൽ സിപിഎമ്മിലെ വിജയമ്മ ഫിലെന്ദ്രൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ പാർട്ടി നിർദ്ദേശ പ്രകാരം ഇവർ സ്ഥാനം രാജിവെച്ചു. ഇത്തരത്തിൽ ഭരണ പ്രതിസന്ധി ഇവിടെ നിലവിലുണ്ടായിരുന്നു. തുടർച്ചയായി പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവെച്ചത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്നാണ് മൂന്നാം വട്ടവും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട് നിൽക്കുന്നത് തൃപ്പെരുന്തുറ പഞ്ചായത്തിലാണ്. അതുകൊണ്ട് തന്നെ ബിജെപി വിജയത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.