LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊറോണ

കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗറിക്ക്‌ കൊറോണ സ്ഥിരീകരിച്ചു. അതോടെ ജസ്റ്റിന്‍ ട്രൂഡോയും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തീരുമാനിച്ച് ഐസൊലേഷന്‍ പ്രഖ്യാപിച്ചു. കെയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് സോഫിയയ്ക്ക് കൊറോണ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കൊറോണ സംശയത്തെ തുടര്‍ന്ന് ഇരുവരും നിരീക്ഷണത്തിലായിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍, പരിശോധനാഫലം വരുന്നതുവരെ ഇരുവരും വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതിനിടെ, ഓസ്കർ ജേതാവായ നടൻ ടോം ഹാങ്ക്സിനും ഭാര്യ റീറ്റ വിൽസണും കൊറോണ വൈറസ് സ്ഥിരീകരിച്ചു. അറുപത്തിമൂന്നുകാരനായ ഹാങ്ക്സ് തന്നെയാണ് ഇക്കാര്യം ‘ഇൻസ്റ്റഗ്രാമി’ലൂടെ അറിയിച്ചത്. ഇരുവരും ക്യൂൻസ്‍ലൻഡിലെ വീട്ടിൽ ചികിത്സ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയില്‍ നിലവില്‍ 103 സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുണ്ട്. ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് നേരത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More