LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നമ്മള്‍ ജയിക്കും, കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി- സിദ്ധാര്‍ത്ഥ്

ചെന്നൈ: തന്റെ സ്വകാര്യ ഫോണ്‍ നമ്പറും വിവരങ്ങളും തമിഴ്‌നാട് ബിജെപിയും ബിജെപി ഐടി സെല്ലും ചേര്‍ന്ന് ചോര്‍ത്തിയ സംഭവത്തില്‍ തന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നടന്‍ സിദ്ധാര്‍ത്ഥ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പിന്തുണച്ചവരോട് നന്ദി അറിയിച്ചത്. 'എന്നോടൊപ്പം നിന്നതിന് നന്ദി, നമ്മള്‍ ജയിക്കും' - എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ പോസ്റ്റ്.

'കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുളളില്‍  അസഭ്യം പറഞ്ഞും, എന്നെയും കുടുംബത്തെയും കൊല്ലുമെന്നും റേപ്പുചെയ്യുമെന്നും ഭീഷണിപ്പെടുത്തിയും അഞ്ഞൂറിലേറേ കോളുകളാണ് വന്നത്. ബിജെപി ലിങ്കുകളും ഡിപികളും സഹിതം എല്ലാ നമ്പറുകളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അത് പൊലീസിന് കൈമാറുകയാണ്. ഞാന്‍ സംസാരിക്കുന്നത് നിര്‍ത്തില്ല, നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കൂ' എന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു. നരേന്ദ്രമോദിയെയും അമിത് ഷായെയും ടാഗ് ചെയ്തായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

ഇതേത്തുടര്‍ന്ന്  നിരവധി പേരാണ് സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഞങ്ങളുടെ ശബ്ദമായതിനു നന്ദി, നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ, വി സ്റ്റാന്‍റ് വിത്ത് യു സിദ്ധാര്‍ത്ഥ്,  മോര്‍ പവര്‍ ടു യു , ധൈര്യശാലിയായ ഏക ഇന്ത്യന്‍ നടന്‍ തുടങ്ങി നിരവധി കമന്റുകളാണ് നിമിഷങ്ങള്‍ക്കകം സിദ്ധാര്‍ത്ഥിനെ പിന്തുണച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടത്. 

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More