LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുഎസ് വ്യോമാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ്

ഇറാഖില്‍ അമേരിക്ക തുടരെത്തുടരെ നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണത്തെ ഇറാഖി പ്രസിഡന്‍റ് ബർഹാം സാലിഹ് അപലപിച്ചു. വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തില്‍ ആറ് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും, രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടുന്നുകയറ്റമാണ് അതെന്നും അദ്ദേഹം പറഞ്ഞു. 'ഇറാഖിന്റെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാന്‍ സർക്കാരിനെ സഹായിക്കുകയാണ് വേണ്ടത്. അല്ലാതെ, പ്രോക്സി യുദ്ധം നടത്തുകയല്ല. വെറുതെ ഐസിസിന് വഴിമരുന്നിട്ടു കൊടുക്കരുത്'-  സാലിഹ് പറഞ്ഞു.

ഇറാഖിന്‍റെ രാഷ്ട്രീയ സാമ്പത്തിക ആരോഗ്യ സുരക്ഷാ രംഗങ്ങള്‍ അഭൂതപൂർവമായ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തില്‍ ആവർത്തിച്ചുള്ള ഇത്തരം ആക്രമണങ്ങള്‍ ഭരണകൂടത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഇറാഖി പ്രസിഡന്‍റ്  വ്യക്തമാക്കി. ഇരാഖീ സൈനിക താവളം ലക്ഷ്യമാക്കിയാണ് അമേരിക്ക ആക്രമണം നടത്തിയത്. ഉടന്‍തന്നെ ഇറാഖ് വിദേശകാര്യമന്ത്രി അമേരിക്കയുടേയും യു.കെയുടേയും അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍  മന്ത്രാലയത്തിലേ അണ്ടർസെക്രട്ടറിമാരും ഉപദേശകരും ഔദ്യോഗിക വക്താക്കളും പങ്കെടുത്തു. 

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More