LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്ക കൊവിഡ് വാക്സീന്‍ പേറ്റന്റ് ഒഴിവാക്കുന്നു; ചരിത്രപരമായ തീരുമാനമെന്ന് ഡബ്ലുഎച്ച്ഒ

ന്യൂയോര്‍ക്ക്: വാക്സിനുകളുടെ പേറ്റന്‍റ്  എടുത്തുകളയാനൊരുങ്ങി അമേരിക്ക. ഫൈസര്‍, മൊഡേണ തുടങ്ങിയ വാക്സിന്‍ കമ്പനികളുടെ എതിര്‍പ്പുകള്‍ മറികടന്നാണ് ബൈഡന്‍ ഭരണകൂടം പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അസാധാരണ കാലത്ത് അസാധാരണ നീക്കം വേണമെന്നാണ് ഇതേ കുറിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. 

കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍, കൊവിഡ്‌ വ്യാപനം തടയുന്നതിനായി അമേരിക്കന്‍ ഭരണകൂടം വാക്സിന്‍ കമ്പനികള്‍ക്ക് നല്‍കുന്ന സംരക്ഷണം ഒഴിവാക്കുകയാണെന്ന് യു.എസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. ഈ ആഗോള പ്രതിസന്ധിയില്‍ അസാധാരണമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും കാതറിന്‍ തായ് കൂട്ടിച്ചേര്‍ത്തു.

രണ്ടാംഘട്ട കൊവിഡ്‌ വ്യാപനം സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയാണ് ഇക്കാര്യം ലോകാരോഗ്യ സംഘടനയോട് ആദ്യം അവശ്യപെട്ടത്. മറ്റ് കമ്പനികള്‍ക്കും കൂടി കോവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മ്മിക്കാന്‍ അനുവാദം നല്‍കണമെന്ന് ഇന്ത്യയും, ദക്ഷിണാഫ്രിക്കയും ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഫൈസര്‍, മൊഡേണ കമ്പനികള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഈ എതിര്‍പ്പുകളെ മറികടന്നാണ് അമേരിക്കയുടെ പുതിയ തീരുമാനം. 

അമേരിക്കയുടെ പുതിയ തീരുമാനം ബൈഡന്‍ ഭരണക്കൂടത്തിന്‍റെ ചരിത്രപരമായ തീരുമാനമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് വിശേഷിപ്പിച്ചു.

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More