LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു

തൃശ്ശൂര്‍: പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, ആര്യാവര്‍ത്തം, തോന്ന്യാസം, എന്തരോ മഹാനുപാവുലു എന്നിവയാണ് പ്രധാന കൃതികള്‍. ദേശാടനം, പരിണാമം, ശാന്തം, കരുണം, മകള്‍ക്ക്, ഗൗരീശങ്കരം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും മാടമ്പ് കുഞ്ഞുകുട്ടന്റേതായിരുന്നു. ആനച്ചന്തം, പോത്തന്‍വാവ, അഗ്നിനക്ഷത്രം, കാറ്റുവന്നുവിളിച്ചപ്പോള്‍, ആറാംതമ്പുരാന്‍, അശ്വത്ഥാമാവ്, ചിത്രശലഭം തുടങ്ങിയ മലയാള ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു.

ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയക്ക് 2000-ല്‍ മികച്ച തിരക്കഥാകൃത്തിനുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മഹാപ്രസ്ഥാനം എന്ന നോവലിന് 1983-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പരിണാമത്തിന്റെ തിരക്കഥയ്ക്ക് ഇസ്രായേല്‍ അശദോദ രാജ്യാന്തര ചലചിത്രമേള പുരസ്‌കാരവും ലഭിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More