LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ.പി.സി.സി പുന:സംഘടന ജംബോ പട്ടിക ഹൈക്കമാന്‍റിന്

മാരത്തോൺ ചർച്ചകൾക്കൊടുവിൽ ഭാവി ഭാരവാഹികളുടെ ജംബോ പട്ടിക കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം ഹൈക്കമാന്‍റിന് കൈമാറി. ഗ്രൂപ്പുതലത്തിലെ പോരും വടംവലികളും  മറികടക്കാൻ കഴിഞ്ഞില്ല. ഇതോടെ ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾ വിഫലമായി.

കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, പി.സി.വിഷ്ണുനാഥ്, കെ.വി.തോമസ്, വി.ഡി സതീശൻ എന്നിവർ വർക്കിംഗ് പ്രസിഡണ്ടുമാരായുള്ള 75 അംഗ ജംബോ പട്ടികയാണ് സംസ്ഥാന നേതൃത്വം ഹൈക്കമാണ്ടിന് സമർപ്പിച്ചത്. ടി.എൻ.പ്രതാപൻ, ജോസഫ് വാഴക്കൻ, അടൂർ പ്രകാശ്, വി എസ് ശിവകുമാർ എന്നിവരുൾപ്പെടെ 13 വൈസ് പ്രസിഡണ്ടുമാരും 22 ജനറൽ സെക്രട്ടറിമാരും 56 സെക്രട്ടറിമാരും അടങ്ങുന്നതാണ് ഭാരവാഹി പട്ടിക.

രമേഷ് ചെന്നിത്തല,  ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, മുകുൾ വാസ്നിക്, കെ.സി.വേണുഗോപാൽ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് 75 അംഗ അന്തിമ പട്ടികക്ക് രൂപം നൽകിയത്. നൂറംഗ പട്ടിക 75 ലേക്ക് വെട്ടിച്ചുരുക്കാൻ നടത്തിയ മരത്തോൺ  ചർച്ച പുലർച്ചെ 4 മണിവരെ നീണ്ടു. ഇരട്ടസ്ഥാനങ്ങൾ ഒഴിയാൻ കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ നേതാക്കൾ വിസമ്മതിച്ചതും ഗ്രൂപ്പുകൾ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതിരുന്നതുമാണ് അന്തിമപ്പട്ടികയിൽ സമവായത്തിന് തടസ്സമായത്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More