LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാസ്ക് വേണ്ടെന്ന് ജോ ബൈഡന്‍

വാഷിംഗ്‌ടണ്‍: രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഇനി മുതല്‍ മാസ്ക് ധരിക്കേണ്ട എന്ന നിര്‍ണായക തീരുമാനവുമായി അമേരിക്ക.  കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍  സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചു. വൈറസ് വ്യാപനം കുറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് സെന്റർ ഫോർ ഡിസീസ് കൺട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍റെ പുതിയ തീരുമാനം. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ദിവസമാണെന്നും, വാക്സിന്‍ പൂര്‍ണമായി എടുത്തവര്‍ ഇനി മാസ്ക് ധരിക്കേണ്ടതില്ലയെന്നും പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. ഒന്നുകില്‍ എല്ലാവരും വാക്സിന്‍ എടുക്കുക, അല്ലെങ്കില്‍ അതുവരെ മാസ്ക് ധരിക്കുകയെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

സാമൂഹിക അകലം പാലിക്കുന്നതില്‍  ഇളവുകള്‍ നല്‍കി, ജനജീവിതം സാധാരണ രീതിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ബൈഡന്‍ ഭരണകൂടം. അമേരിക്കയിലെ ജനസംഖ്യയുടെ 117 ദശലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചു. ഇത് ജനസംഖ്യയുടെ 35 ശതമാനത്തില്‍ അധികം വരും. 154 ദശലക്ഷം പേര്‍ക്ക്  ഒരു ഡോസ് വാക്സിനും അമേരിക്ക നല്‍കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ വാക്സിന്‍ സ്വീകരിച്ചതിനാലാണ് അമേരിക്കയുടെ പുതിയ തീരുമാനം. 

കൊവിഡ്‌ വ്യാപനത്തിന് ശേഷം ആദ്യമായിട്ടാണ് അമേരിക്കയില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. സാധാരണഗതിയിലേക്ക് തിരിച്ചുവരുവാന്‍ ഞങ്ങള്‍ എല്ലാവരും കൊതിച്ചിട്ടുണ്ടെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറകടര്‍ റോച്ചൽ വലൻസ്കി പ്രതികരിച്ചു. 

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More